DCBOOKS
Malayalam News Literature Website

തസ്രാക്കില്‍ നോവല്‍ ശില്പശാല ആരംഭിച്ചു

പാലക്കാട്: ഒ.വി വിജയന്റെ വിഖ്യാതകൃതി ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സും ഒ.വി വിജയന്‍ സ്മാരക സമിതിയും ചേര്‍ന്ന് തസ്രാക്കില്‍ സംഘടിപ്പിക്കുന്ന ത്രിദിന നോവല്‍ ശില്പശാലക്ക് തുടക്കമായി. ഒ.വി വിജയന്റെ പ്രതിമയില്‍ ക്യാമ്പംഗങ്ങളുടെ പുഷ്പാര്‍ച്ചനയോടെ ശില്പശാലക്ക് തുടക്കം കുറിച്ചു.

തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍ പ്രശസ്ത നിരൂപകന്‍ ആഷാ മേനോന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഒ.വി വിജയന്‍ സ്മാരകസമിതി ചെയര്‍മാന്‍ ടി.കെ.നാരായണദാസ് അധ്യക്ഷനായിരുന്നു. എഴുത്തുകാരായ സി.വി ബാലകൃഷ്ണന്‍, ബെന്യാമിന്‍, ക്യാമ്പ് ഡയറക്ടര്‍ പി.കെ.രാജശേഖരന്‍, ടി.കെ.ശങ്കരനാരായണന്‍, ടി.ആര്‍ അജയന്‍, എ.വി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒക്ടോബര്‍ എട്ടാം തീയതി ശില്പശാല സമാപിക്കും.

Comments are closed.