DCBOOKS
Malayalam News Literature Website
Rush Hour 2

നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഫലസ്തീന്‍ എന്നൊരു രാജ്യം ഇന്ന് നില നില്‍ക്കുന്നില്ല: നജ്‌വാന്‍ ദര്‍വിശ്

നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഫലസ്തീന്‍ എന്നൊരു രാജ്യം ഇന്ന് നില നില്‍ക്കുന്നില്ല, ഒരു പിടി മണ്ണു പോലും ഫലസ്തീനിക്ക് സ്വന്തമായി ഇല്ല. അതു കൊണ്ട് സ്വന്തം നിലയില്‍ ഫലസ്തീനിക്ക് ഒരു പിടി വറ്റുമില്ലയെന്ന് ഫലസ്തീന്‍ കവി നജ്‌വാന്‍ ദര്‍വിശ്. 2019 -ലെ കേരള സാഹിത്യോല്‍സവത്തില്‍ (കെ.എല്‍.എഫ്) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേൽ പട്ടണമായ അഷ്കെലോണിൽ മലയാളി നഴ്സ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ ഉൾപ്പെടെ കൊല്ലപ്പെട്ടതു ഞെട്ടലോടെയാണു കേരളം അറിഞ്ഞത്. ഒരിടവേളക്ക് ശേഷം ഇസ്രയേല്‍-ഫലസ്തീൻ സംഘര്‍ഷം രക്തരൂക്ഷിതമായിരിക്കുകയാണ്. ഏപ്രില്‍ പകുതിയോടെ റമദാന്‍ മാസത്തിന്റെ തുടക്കത്തിലാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. ഈ സാഹചര്യത്തില്‍ നജ്‌വാന്‍ ദര്‍വിശിന്‍റെ വാക്കുകള്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്.

 

Comments are closed.