DCBOOKS
Malayalam News Literature Website
Rush Hour 2

പ്രായോജകരിൽ അദാനി ഗ്രൂപ്പും; അവാർഡ്‌ നിരസിച്ച് തമിഴ് 
എഴുത്തുകാരി സുകൃതറാണി

വിവിധമേഖലകളിൽ മികവു തെളിയിച്ച വനിതകൾക്കു മാധ്യമസ്ഥാപനമായ ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസ്‌ ഏർപ്പെടുത്തിയ ദേവി പുരസ്കാരം നിരസിച്ച് ദളിത് തമിഴ് എഴുത്തുകാരി സുകൃതറാണി. അവാർഡിന്റെ മുഖ്യ
പ്രായോജകരിൽ അദാനി ഗ്രൂപ്പുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സുകൃതറാണി പുരസ്കാരം നിരസിച്ചത്.
പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്നും അതിന്റെ പ്രായോജകരിൽ ഒരാൾ അദാനി ഗ്രൂപ്പാണെന്ന കാര്യം വൈകിയാണ് അറിഞ്ഞതെന്നും സുകൃതറാണി ഫേസ്ബുക്കിൽ കുറിച്ചു. അദാനി ബന്ധമുള്ള പരിപാടിയിൽ പങ്കെടുക്കുന്നത്‌ ജീവിതദർശനത്തിനും എഴുത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കും എതിരാകുമെന്നും അവർ പ്രതികരിച്ചു.

 

Comments are closed.