DCBOOKS
Malayalam News Literature Website

ദീപക് പി.യുടെ ‘നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’ പ്രകാശനം ചെയ്തു

ദീപക് പി.യുടെ ‘നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം’  എന്ന പുസ്തകം ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ പി ജെ ചെറിയാൻ , സുനിൽ പി. ഇളയിടത്തിനു നൽകി പ്രകാശനം ചെയ്തു. തുടർന്ന് ‘സാങ്കേതികവിദ്യയും സമൂഹവും’ എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ച സുനിൽ പി ഇളയിടം ആധുനിക Textസാങ്കേതികവിദ്യകൾ സമൂഹത്തിലെ വിമർശബോധം, ചരിത്രബോധം, രാഷ്ട്രീയബോധം എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചു. സാങ്കേതികവിദ്യകൾ വിജ്ഞാനത്തിലും ചിന്തയിലും വഹിച്ചിട്ടുള്ള പങ്ക് പലപ്പോഴും മൗലികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പി ജെ ചെറിയാൻ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇന്നത്തെ സമൂഹത്തിൽ നിർമ്മിതബുദ്ധി മുതലായ സാങ്കേതികവിദ്യകളെ ചരിത്രപരതയോടെ വിശകലനവിധേയമാക്കേണ്ടതിനെക്കുറിച്ചുള്ള ആവശ്യകത വളരെയേറെയാണെന്നു ചൂണ്ടിക്കാട്ടി. ദൈനംദിനജീവിതത്തിൽ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്ന പല മാറ്റങ്ങളെയും ഉദാഹരിച്ചുകൊണ്ടു പി. പ്രകാശ് സംസാരിച്ചു.കേരളീയ സമൂഹത്തിലും ജീവിതത്തിലും ദൈനംദിനമുള്ള അൽഗോരിതങ്ങളുടെ സ്വാധീനം പലപ്പോഴും മനസ്സിലാക്കപ്പെടാതെയും വിലയിരുത്തപ്പെടാതെയും പോകുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചുകൊണ്ടു പുസ്തകത്തിന്റെ രചനാപശ്ചാത്തലം സൂചിപ്പിച്ചുകൊണ്ട് ദീപക് പി. സംസാരിച്ചു.

നിർമ്മിതബുദ്ധിയും സമൂഹവും എന്ന വിഷയത്തിൽ സനിൽ വി., ടി വി മധു, സന്തോഷ് കുമാർ, ലജിഷ് വി എൽ എന്നിവരുടെ എഴുതിലഭിച്ച അഭിപ്രായങ്ങളും ചിന്തകളും ചടങ്ങിൽ അവതരിപ്പിച്ചു.

 

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.