DCBOOKS
Malayalam News Literature Website

‘നിങ്ങൾ: നോവൽ എന്ന പരീക്ഷണകല’ ; മുഖാമുഖം മെയ് 27ന്

‘നിങ്ങൾ: നോവൽ എന്ന പരീക്ഷണകല’ എന്ന വിഷയത്തിൽ മെയ് 27ന് നടക്കുന്ന മുഖാമുഖം പരിപാടിയിൽ എം.മുകുന്ദനും ലിജീഷ് കുമാറും പങ്കെടുക്കും.  കോഴിക്കോട് പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററിൽ ആരംഭിച്ച കേരള Textലിറ്ററേച്ചർ ഫെസ്റ്റിവൽ ബുക്ക്‌ഷോപ്പിൽ വൈകുന്നേരം 4.30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  എം.മുകുന്ദന്റെ ‘നിങ്ങള്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് മുഖാമുഖം.

നിങ്ങള്‍ എഴുപതുവയസ്സു കഴിഞ്ഞ ഒരാളാണ്. അച്ഛന്റെയും മാഷിന്റെയും അടുത്തുനിന്ന് പൃഷ്ടത്തില്‍ തല്ലുകൊണ്ടുവളര്‍ന്ന് ബി എ പാസായി സിനിമാകൊട്ടയില്‍ മാനേജരായി ജീവിതം തുടര്‍ന്നയാള്‍. നിങ്ങള്‍ക്ക് ഒരു എഴുത്തുകാരനാകാനാണ് മോഹം. ഒരു നോവല്‍ എഴുതുകയും ചെയ്തു. രണ്ടാം നോവല്‍ എഴുതിത്തുടങ്ങിയപ്പോഴാണ് നിങ്ങളുടെ ജീവിതമാകെ മാറിമറിഞ്ഞത്. അപ്പോള്‍ നിങ്ങള്‍ ജീവിതത്തില്‍നിന്ന് അവധിയെടുത്തു. നീണ്ട മുപ്പതുവര്‍ഷത്തെ അവധി. പിന്നെ നിങ്ങള്‍ തിരിച്ചെത്തി പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു; ”അടുത്ത മാസം പതിനാറാം തീയ്യതി ഞാന്‍ മരിക്കും!!അത് ആത്മഹത്യയാകില്ല. പിന്നെ എന്താകും? ഇങ്ങനെയാണ് എം മുകുന്ദന്റെ നിങ്ങള്‍ എന്ന നോവലിന്റെ കഥ വികസിക്കുന്നത്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.