DCBOOKS
Malayalam News Literature Website

നീൽസൺ ബുക്ക്‌ സംഘടിപ്പിക്കുന്ന വെബിനാർ നാളെ

‘What is the ‘New Normal’ for Indian Book Readers?  എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.  നീൽസൺ ബുക്ക് സംഘടിപ്പിക്കുന്ന വെബിനാറിൽ ഇന്ത്യൻ പ്രസാധക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും. നാളെ (12 ആഗസ്റ്റ് 2020) വൈകുന്നേരം 3 മണിക്ക് സംഘടിപ്പിക്കുന്ന വെബിനാറിൽ  കോവിഡ് 19 എന്ന മഹാമാരിക്ക് ശേഷം  ഇന്ത്യയിലെ പ്രസാധക രംഗത്തുണ്ടായ മാറ്റങ്ങളും വായനക്കാരുടെ മാറി വരുന്ന അഭിരുചികളുമൊക്കെ ചർച്ചയാകും.

ആനന്ദ് പദ്മനാഭൻ മോഡറേറ്റർ ആകുന്ന ചർച്ചയിൽ വിവിധ പ്രസാധക  സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് വിക്രാന്ത് മാതുർ (Nielsen Bookscan India ),  ചികി സർക്കാർ (Juggernaut Books),  രവി ഡിസി (DC Books),   ഗൗരവ് സബർവാൾ ( Uread/Prakash Books),  ബസന്ത് റാത്തോർ (Jagran Group ),  തുടങ്ങിയവർ പങ്കെടുക്കും.

Comments are closed.