DCBOOKS
Malayalam News Literature Website
Browsing Category

TODAY

തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ചരമവാര്‍ഷികദിനം

1950-ല്‍, മലയാളസിനിമ പിച്ചവച്ചുതുടങ്ങിയ കാലത്താണ് തിക്കുറിശ്ശി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ 'സ്ത്രീ' എന്ന നാടകത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഇത്.

പി.എസ് നടരാജപിള്ളയുടെ ജന്മവാര്‍ഷികദിനം

സര്‍ സി.പി. രാമസ്വാമി അയ്യര്‍ അദ്ധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാവായിരുന്നു നടരാജപിള്ള. ഭൂപരിഷ്‌കരണത്തിനുള്ള കരടുരേഖ ഇദ്ദേഹമാണ് തയ്യാറാക്കിയത്.

ശശി തരൂരിന് ജന്മദിനാശംസകള്‍

ഇന്ത്യയില്‍ നിന്നുള്ള മുന്‍ യു.എന്‍. നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും, മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂര്‍.

ഇന്ന് അന്താരാഷ്ട്ര വനിതാദിനം

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും ശക്തിയും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയുമൊക്കെ ഈ ദിനത്തെ…

സാഗരങ്ങളെ പാടിയുണര്‍ത്തിയ ബോംബെ രവി വിടപറഞ്ഞിട്ട് 8 വര്‍ഷം

ചൌദുവിന്‍ കാ..ചാന്ദ് ഹൊ... പ്രണയോന്മാദത്തിന്റെ നിലാവ് പരന്നൊഴുകുന്ന ഈ ഗാനം ഉള്‍പ്പെടെ ഈ പ്രതിഭ തീര്‍ത്ത നിരവധി ഈണങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്ന മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല സാഗരങ്ങളെ പാടിയുണര്‍ത്തിയ ബോംബെ രവിയെന്ന ആ മഹാവിസ്മയത്തെ.