DCBOOKS
Malayalam News Literature Website

ബി ആര്‍ പി ഭാസ്കറിന്റെ ‘ ന്യൂസ്റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍’; പ്രീബുക്കിങ്‌ ആരംഭിച്ചു

ബി ആര്‍ പി ഭാസ്കറിന്റെ ‘ന്യൂസ്റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍’ പ്രീബുക്കിങ്‌ ആരംഭിച്ചു. ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡിസി / കറന്റ് ബുക്സ് ശാഖകളിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാവുന്നതാണ്.

Textദ് ഹിന്ദു, ദ് സ്റ്റേറ്റ്സ്മാന്‍, പേട്രിയട്ട്, ദ് ഡെക്കാണ്‍ ഹെറാള്‍ഡ്, യു എന്‍ ഐ തുടങ്ങി വിവിധ പത്ര മാധ്യമങ്ങളില്‍ ഏഴുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചുകൊണ്ട് സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകളാണ് പുസ്തകം. ഞാന്‍ എന്ന ഭാവത്തെ ബോധപൂര്‍വ്വം അകറ്റിക്കൊണ്ട്, ബി ആര്‍ പി ഭാസ്കര്‍ താന്‍ ഭാഗമാവുകയും സാക്ഷിയാവുകയും ചെയ്ത ചരിത്രാനുഭവങ്ങളെ വസ്തുനിഷ്ഠമായി ജാഗ്രതയോടെ ഈ കൃതിയില്‍ ആവിഷ്കരിക്കുന്നു. ഇന്ത്യയിലെ മാധ്യമ ചരിത്രത്തിലെ വെളിച്ചം കാണാത്ത അധ്യായങ്ങള്‍ എന്ന വിശേഷണത്തിനര്‍ഹമായ പുസ്തകം.

പ്രീബുക്ക് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Comments are closed.