DCBOOKS
Malayalam News Literature Website

‘നേവ ഹോസ്പിറ്റൽ’ പ്രകാശനം ചെയ്തു

ഉമറുല്‍ ഫാറൂഖ് എഴുതിയ നോവല്‍ ‘നേവ ഹോസ്പിറ്റല്‍’ പ്രകാശനം ചെയ്തു. ESI ഡോക്ടര്‍മാരുടെ സംഘടനയായ KGIMOA യുടെ ആലപ്പുഴയില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ KGIMOA മുന്‍ പ്രസിഡന്റും IMA ആലപ്പുഴ ജില്ലാ Textപ്രസിഡന്റുമായ ഡോ.ഏ.പി. മുഹമ്മദില്‍ നിന്നും ഡോ. ദിലീപ് പുസ്തകം ഏറ്റുവാങ്ങി. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

KGIMOA സംസ്ഥാന പ്രസിഡന്റ് ഡോ. വിനോദ്, ജനറല്‍ സെക്രട്ടറി ഡോ. രാധാകൃഷ്ണന്‍, ട്രഷറര്‍ ഡോ. ഷിബി, IMS വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. മണി, RDD മാരായ ഡോ. സുധീര്‍ കുമാര്‍, ഡോ. സിനി പ്രിയദര്‍ശിനി KGIMOA നേതാക്കളായ ഡോ. ബിന്ദു, ഡോ. ജയരാജ്, ഡോ. റിയാസ് KGMOA സംസ്ഥാന പ്രസിഡന്റ് ഡോ. വിജയ കൃഷ്ണന്‍, KGMCTA സംസ്ഥാന പ്രസിഡന്റ് ഡോ. നിര്‍മ്മല്‍ ഭാസ്‌കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രോഗിയായ ഒരു ഡോക്ടറുടെ കഥയാണ് ‘നേവ ഹോസ്പിറ്റല്‍ ‘. അതേസമയം അത് വായനയെക്കുറിച്ചുള്ള ഒരു നോവലുംകൂടിയാണ്. ദസ്തയേവ്‌സ്‌കി ഇതില്‍ ഒരു കഥാപാത്രമാവുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഇതില്‍ കടന്നുവരുന്നു. ദസ്തയേവ്‌സ്‌കിയുടെ നോവലുകളും ഈ നോവലിന്റെ പ്രമേയപരിസരങ്ങളില്‍ വരുന്നു. കുടാതെ മറ്റുചില മലയാള നോവലുകളും രോഗവും എഴുത്തും വായനയും കൂടിക്കലര്‍ന്ന് വികസിക്കുന്ന ഒരു ഡോക്ടറുടെ ജീവിതകഥ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.