DCBOOKS
Malayalam News Literature Website

യുവത്വത്തിന് പ്രിയങ്കരമായി വരത്തനിലെ പ്രണയഗാനം

ഫഹദ് ഫാസിലും ഐശ്വര്യലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം വരത്തനിലെ പ്രണയഗാനം പുറത്തിറങ്ങി. ‘പുതിയൊരു പാതയില്‍’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നസ്രിയ നസിം ആണ്. സുഷിന്‍ ശ്യാം സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന് വിനായക് ശശികുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഗാനം റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റിലാണ്.

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് വരത്തന്‍. അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എ.എന്‍.പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലിറ്റില്‍ സ്വയംപ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Comments are closed.