DCBOOKS
Malayalam News Literature Website
Rush Hour 2

ലക്ഷദ്വീപ് പുകയുന്നു; പ്രതിഷേധം ശക്തമാകുന്നു

ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അഡ്മിനിസ്ട്രേറ്ററായെത്തിയതിന് പിന്നാലെ നടപ്പാക്കുന്ന പരിഷ്കാരങ്ങൾക്കെതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശര്‍മ അസുഖബാധിതനായി മരിച്ചതോടെയാണ് മുൻ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന പ്രഫുൽ കെ.പട്ടേലിനെ അഡ്മിനിസ്ട്രേറ്ററാക്കിയത്. അദ്ദേഹം ചുമതലയേറ്റതോടെ കലക്ടറെ മാറ്റി.

ലക്ഷദ്വീപിനെ നശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേരളവും ഒറ്റക്കെട്ടായി പ്രതിഷേധങ്ങൾക്ക് പിന്നിൽ അണിനിരക്കുകയാണ്. വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിനെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സർക്കാർ തിരിച്ചുവിളിക്കണമെന്ന് പാർലമെന്‍റിലടക്കം ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ലക്ഷദ്വീപിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്, സണ്ണി വെയ്‌ൻ, ആന്‍റണി വര്‍ഗീസ്, സലീം കുമാർ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.

Comments are closed.