DCBOOKS
Malayalam News Literature Website

പുതിയ 5 പുസ്തകങ്ങൾ ഇന്ന് മുതൽ ഡൗൺലോഡ് ചെയ്യാം ഇ-ബുക്കായി !

പുതിയ 5 പുസ്തകങ്ങൾ കൂടി ഡിജിറ്റൽ രൂപത്തിൽ ആദ്യം വായനക്കാരിലേക്ക്. ഇ കെ കരുണാകരൻ നായർ രചിച്ച, ‘നേതാജി എവിടെ’, വി വിനയകുമാറിന്റെ ‘ഒറ്റയ്ക്ക്’, സി ജെ ജോർജ്ജിന്റെ ‘കുതിരക്കാൽ’, ജോമോൻ മാത്യുവിന്റെ ‘Covid-19’ ,സി എസ് ചന്ദ്രികയുടെ ‘ മലയാള ഫെമിനിസം’ എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല വ്യക്തിത്വങ്ങളിലൊരാളായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം അവതരിപ്പിക്കുന്ന പുസ്തകമാണ് ഇ കെ കരുണാകരൻ നായർ രചിച്ച, ‘നേതാജി എവിടെ’. വി. വിനയകുമാറിന്റെ കവിതകളാണ് ‘ഒറ്റയ്ക്ക്’. സാഹിത്യചിന്തയിലെ പുതിയ കരുനീക്കങ്ങൾ, സി ജെ ജോർജ്ജിന്റെ ‘കുതിരക്കാൽ’. കോവിഡ് എന്ന മഹാമാരിയെക്കുറിച്ച് ജോമോൻ മാത്യുവിന്റെ ‘Covid-19’ , സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി. എസ്. ചന്ദ്രികയുടെ ഇരുപത്തിനാലു ലേഖനങ്ങളും മൂന്നു അഭിമുഖങ്ങളും അടങ്ങിയ സമാഹാരം ‘മലയാള ഫെമിനിസം’ എന്നീ പുസ്തകങ്ങൾ ഇപ്പോൾ വായനക്കാർക്ക് ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാം.

പുതിയ പുസ്തകങ്ങൾ ഇ-ബുക്കുകളായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.