DCBOOKS
Malayalam News Literature Website

പുതിയ നാല് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കൂ ഇ-ബുക്കുകളായി

പുതിയ നാല് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കൂ ഇ-ബുക്കുകളായി. പരബ്രഹ്മസ്വരൂപിണി- പി.വി. അജയകുമാര്‍,  റോമിലെ വേദശ്രീക്ക്  എഴുമറ്റൂര്‍രാജരാജവര്‍മ്മ,  ദൈവത്തിന്റെ ജെന്‍ഡര്‍- സിസ്റ്റര്‍ ജെസ്മി, An Amazing Voyage to the Cyber World, K Sanjay Kumar
എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലബ്യമാക്കിയിരിക്കുന്നത്.

PV Ajayakumar-Parabrahmaswaroopiniപരബ്രഹ്മസ്വരൂപിണി, പി.വി. അജയകുമാര്‍ സര്‍വ്വശക്തി സ്വരൂപിണിയും ലോകമാതാവുമായ സാക്ഷാല്‍ ദേവിയുടെ മഹാപൂര്‍ണ്ണ ഭാവത്തെ കലികാലത്തെ നിസ്സാരന്മാരായ മനുഷ്യര്‍ തിരിച്ചറിയുന്നില്ല! ഈ കലികാലത്തെ നിരാലംബന്‍മാരായ അനേകം മനുഷ്യരെ സംരക്ഷിച്ചു പരിപാലിക്കുന്ന ദേവിയെ ഭക്തി സമന്വിതം കൈകൂപ്പി വണങ്ങുന്നു. ഇപ്രകാരം ഞാന്‍ ദേവിഭാഗവത കഥകള്‍ ഗദ്യവിവര്‍ത്തനത്തിലൂടെ എഴുതിയിരിക്കുകയാണ്. ദേവിഭാഗവതത്തിലെ തത്ത്വരത്‌നങ്ങളുടെ പൂര്‍ണ്ണത ഉള്‍കൊണ്ടുകൊണ്ട് ഈ ഗ്രന്ഥത്തിലൂടെ പുനരാവിഷ്‌കരിക്കുവാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇപ്രകാരം ഞാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചതിനാല്‍ ആണ് ഈ ഗ്രന്ഥം എഴുതി പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. ഞാന്‍ ഏറ്റെടുത്ത കൃത്യം സംപൂര്‍ത്തീകരിച്ചു, ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചുകൊണ്ട്, ഹൃദയംഗമമായ ഭക്തിയോടെ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

റോമിലെ വേദശ്രീക്ക്, എഴുമറ്റൂര്‍ രാജരാജവര്‍മ്മ മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയെ Ezhumattoor Rajarajavarma-Romile Vedasreekuസമ്പുഷ്ടമാക്കാന്‍ എഴുമറ്റൂരിനു സാധിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ വായന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഭൂപ്രദേശങ്ങളുടെ മുകളിലൂടെ സഞ്ചരിക്കാന്‍ എനിക്കു ചിറകുകള്‍ നല്‍കി. അതുവഴി മനുഷ്യരാശിയെ പരുവപ്പെടുത്തിയതില്‍ പ്രമുഖ പങ്കുവഹിച്ച നാഗരികതകളും സംസ്‌കാരങ്ങളും മനസ്സിലാക്കാന്‍ എനിക്കു സാധിച്ചു. വായനക്കാര്‍ക്കും സമാനമായ അനുഭവം ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. കാരണം, ഗ്രന്ഥകാരന്റെ സൂക്ഷ്മനിരീക്ഷണപടുത്വവും മൗലികഗവേഷണചാതുര്യവും, മറ്റെന്തിലുമുപരി ശൈലീവല്ലഭത്വവും സാഹിത്യനിര്‍മ്മാണവൈദഗ്ദ്ധ്യവും എല്ലാം ഈ ഗ്രന്ഥത്തില്‍ സമ്യക്കായി സമ്മേളിച്ചിരിക്കുന്നു.( ടി.പി. ശ്രീനിവാസന്‍ അവതാരികയില്‍നിന്ന്)

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Sister Jesme-Daivathinte Genderദൈവത്തിന്റെ ജെന്‍ഡര്‍, സിസ്റ്റര്‍ ജെസ്മി ആമേന്‍ എന്ന ആത്മകഥയിലൂടെ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പല തരം പീഢനങ്ങള്‍ തുറന്ന് പറഞ്ഞ് സഭയ്ക്കുള്ളില്‍നിന്നും പുറത്ത് കടന്ന സിസ്റ്റര്‍ ജെസ്മി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇടപെട്ടുകൊണ്ടാണ് തന്റെ തുടര്‍ന്നുള്ള ജീവിതം സാര്‍ത്ഥകമാകുന്നത്. വിവിധ സമരങ്ങളില്‍ ഇടപെട്ടുകൊണ്ട്, പൊതുപ്രശ്‌നങ്ങളില്‍ നിലപാടറിയിച്ചുകൊണ്ട്, പ്രഭാഷണങ്ങള്‍ നടത്തികൊണ്ട് സജീവമാണ് അവരുടെ ജീവിതം. ആ ഇടപെടലുകളുടെ ഉല്പന്നമാണ് ഈ പുസ്തകവും. വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ നിര്‍ഭയം പറയുകയും നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ് ഇതിലെ ലേഖനങ്ങളിലൂടെ സിസ്റ്റര്‍ ജെസ്മി.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

An Amazing Voyage to the Cyber World, K Sanjay Kumar ലോകം മറ്റൊരു ലോകമാണ്. വിശാലവും K Sanjay Kumar-An Amazing Voyage to the Cyber Worldഅനിവാര്യവുമായ ഈ ലോകത്തില്‍ നിന്ന് ഒളിച്ചോടാനാവില്ല. ഓണ്‍ലൈന്‍ സുരക്ഷാ നടപടികളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്ന ഒരു പരമ്പരയാണ് ഡിജിട്രോണിന്റെ സൈബര്‍ മോറല്‍ സ്‌റ്റോറീസ്. സ്മാര്‍ട്ട് ഫോണിന്റെ ലോകത്തിലേക്ക് കുട്ടികള്‍ ചുവടുവെക്കുന്നതിനെക്കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ആപേക്ഷിക കഥകളിലൂടെ അവര്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും ഉള്ള കഥകളുടെ ഒരു ശേഖരമാണ് ദ് ക്വസ്റ്റ് ഫോര്‍ എ സ്മാര്‍ട്ട്‌ഫോണ്‍.

പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.