DCBOOKS
Malayalam News Literature Website

നാല് പുസ്തകങ്ങൾ കൂടി ഇപ്പോൾ വായിക്കാം ഇ-ബുക്കായി !

നാല് പുതിയ പുസ്തകങ്ങൾ കൂടി ഇപ്പോൾ ഡിജിറ്റൽ രൂപത്തിൽ പ്രിയവായനക്കാർക്ക് സ്വന്തമാക്കാം. സരസൻ എടവനക്കാടിന്റെ ‘ചെമ്പനാന ബാലകവിതകൾ’, റസൽ ഷാഹുലിന്റെ ‘രുചി മീൻ സഞ്ചാരം ‘, മൃതി , ജോഷി മേരി വർഗീസിന്റെ ‘പ്രളയശേഷിപ്പുകൾ’ എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

Sarasan Edavanakkad-Chempananaചെമ്പനാന ബാലകവിതകൾ , സരസൻ എടവനക്കാട് ”ഹണ്ടപ്പനും ഓലേഞ്ഞാലിയും” എന്ന രചനയ്ക്കുശേഷം സരസൻ എടവനക്കാടിന്റെ ഭാവനാവിലസിതമാണ് ചെമ്പനാന. കുട്ടികളുടെ കൂടെ കുട്ടിയായിമാറി നിഷ്‌കളമുഹൂർത്തങ്ങൾ ആസ്വദിക്കുന്ന മുതിർന്നവർക്കും കുട്ടിക്കുറുമ്പുകൾക്കും ഒരുപോലെ ഹൃദ്യമാകുന്ന കവിതകളുടെ മേളനമാണ് ഈ കൃതി.കുട്ടിത്തങ്ങളെ ആവാഹിച്ച്, വാക്കുകളാൽ ചിത്രം വരച്ച്, ഭാവനയും യുക്തിയും ജീവിതാവബോധവും പകർന്നേകുന്ന വരദാനം ഇതിലെ ഓരോ രചനയിലും പ്രകടമാണ്. നവഭാവനയുടെ വശ്യത വഴിഞ്ഞൊഴുകുന്ന ഈ കവിതകൾ നിങ്ങളെ ആഹ്ലാദിപ്പിക്കും, തീർച്ച.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

രുചി മീൻ സഞ്ചാരം , റസൽ ഷാഹുൽ നമ്മുടെ സംസ്‌കാരത്തിലും രുചി പാരമ്പര്യത്തിലും തെങ്ങും തേങ്ങയും Russell Shahul-Ruchi Meen Sancharamവഹിക്കുന്നത്രയും പ്രാധാന്യം തന്നെ മീനുകള്‍ക്കുമുണ്ട്. കേരളവും മീനുകളും തമ്മിലുള്ള അഭേദ്യമായ ആ ബന്ധത്തിന്റെ കഥയാണ് ഈ പുസ്തകം. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കരയിലും വെള്ളത്തിലുമായി സഞ്ചരിച്ച് സമാഹരിച്ച മീന്‍രുചികളുടെ അപൂര്‍വ്വ പുസ്തകം.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Group of Authors-Mruthiമൃതി ലോകത്തെ നെടുവീർപ്പിലാഴ്ത്തിയ മരണഗന്ധിയായ കഥകൾ. ഡി എച്ച് ലോറൻസ്, ഫ്രാൻസ് കാഫ്ക, അകുതഗാവ, കെയ്റ്റ് ചോപിൻ, ജാക്ക് ലണ്ടൻ, ആംബ്രോസ് ബിയേഴ്‌സ്, ഒ ഹെൻറി തുടങ്ങി വിശ്വപ്രസിദ്ധ സാഹിത്യകാരുടെ മരണഗന്ധിയായ കഥകളുടെ അപൂർവ്വ സമാഹാരം.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

പ്രളയശേഷിപ്പുകൾ , ജോഷി മേരി വർഗീസ് 2018 ലെ പ്രളയബാധിത പ്രദേശങ്ങളിലെ Joshi Mary Varghese-Pralayaseshippukalമനുഷ്യാനുഭവള്‍ തേടി നടന്ന യാത്രയുടെ സാഫല്യമാണ് പ്രളയശേഷിപ്പുകള്‍. പ്രളയദുരിതമനുഭവിച്ചവരുടെ മനസ്സിലേക്കുകൂടിയാണ് ഗ്രന്ഥകര്‍ത്താവ് സഞ്ചരിക്കുന്നത്. പ്രളയദുരിതത്തിലൂടെ കടന്നുപോയ മനുഷ്യരെ നേരിട്ടുകണ്ട് തയ്യാറാക്കിയ കൃതി. പ്രളയം കേരളത്തില്‍ ആവര്‍ത്തനപ്രതിഭാസമായി മാറുന്ന സാഹചര്യത്തില്‍ പ്രസക്തമായ രചന.

പുസ്തകം ഇ-ബുക്കായി സ്വന്തമാക്കാൻ സന്ദർശിക്കുക

Comments are closed.