DCBOOKS
Malayalam News Literature Website
Rush Hour 2

ആളും ആരവങ്ങളുമില്ലാതെ വീണ്ടും ഒരു ജൂണ്‍1!

വേനലവധിക്ക് വിട നല്‍കി വീണ്ടും ഒരു അധ്യയനവര്‍ഷം കൂടി. ഒന്നാംക്ലാസിന്റെ പടികയറാന്‍ ആയിരക്കണക്കിന് കുട്ടികള്‍. പതിവ് പോലെ പ്രവേശനോത്സവമോ കുട്ടികളുടെ കളിചിരികളോ കരച്ചിലുകളോ എങ്ങും ഇക്കുറിയും കാണാനില്ല…. വീടുകള്‍ തന്നെ ക്ലാസ്സ് മുറികളായി. കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ഇത്തവണയും സര്‍ക്കാര്‍ ഓണ്‍ലൈനായി ചാനലിലൂടെ സ്‌കൂള്‍ തുറന്നപ്പോള്‍ കേരളം ചരിത്രത്തിലേക്ക് പുതിയ ചുവടുകള്‍ വെക്കുകയായിരുന്നു.

ചാനൽ കണ്ടുള്ള പഠനത്തിനൊപ്പം ഇത്തവണ സ്കൂൾ തലത്തിൽ സംവാദ രൂപത്തിലുള്ള ഓൺലൈൻ ക്ലാസുകളുമുണ്ടാകുമെന്നതാണ് പ്രത്യേകത. കോട്ടൺ ഹിൽ സ്കൂള്ളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള പ്രവേശനോത്സവം മുഖ്യമന്ത്രി രാവിലെ എട്ടരയ്ക്ക് ഉദ്ഘാടനം ചെയ്യും. 9.30 വരെ പരിപാടികൾ വിക്ടേഴ്സ് ചാനൽ വഴി ലൈവായി സംപ്രേഷണം ചെയ്യും. മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ് മഞ്ജുവാര്യർ, സുരാജ് വെഞ്ഞാറമൂട് അടക്കമുള്ളവർ ചാനലിലൂടെ ആശംസകൾ അർപ്പിക്കും. 11 മണി മുതൽ വിവിധ മേഖലയിലെ പ്രമുഖരുടെ സംവാദം ഉണ്ടാകും.

ജനപ്രതിനിധികളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സന്നദ്ദസംഘടനകളുടേയും സഹായത്തോടെയാകും വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കൽ. ഇത്തവണ എത്രപേർക്ക് സൗകര്യങ്ങളില്ല എന്നതിൻ്റെ കണക്ക് ശേഖരിക്കുന്നുണ്ട്. പ്ലസ് ടു ക്ലാസുകൾ ജൂൺ 7 ന് തുടങ്ങും. ജൂലൈ ഒന്ന് മുതൽ സ്കൂൾ തല സംവാദരീതിയിലെ ഓൺലൈൻ ക്ലാസ് തുടങ്ങും.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.