DCBOOKS
Malayalam News Literature Website

ദുര്‍ബലര്‍ക്കൊപ്പം, എഴുത്തിനൊപ്പം

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തില്‍ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ട ‘ന്യൂറോ ഏരിയ’യെക്കുറിച്ച് എഴുത്തുകാരന്‍ ശിവന്‍ എടമന

സൗഹൃദവലയത്തില്‍ എക്കാലത്തും ദുര്‍ബലര്‍ക്കായിരുന്നു പ്രാധാന്യം. ശരീരം കൊണ്ടണ്ടല്ലെങ്കില്‍ മനസ്സുകൊണ്ടണ്ട് ശക്തിയിലിത്തിരി പതം ആയിപ്പോയവര്‍. ദൈനംദിന ജീവിതത്തില്‍ അവര്‍ നടത്തുന്ന സംഭാഷണങ്ങളും പ്രവൃത്തികളുമൊക്കെ പലപ്പോഴും മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള വകയായിരുന്നു.

പക്ഷേ, ഏതൊക്കെയോ ചില മുഹൂര്‍ത്തങ്ങളില്‍ അവര്‍ ഹീറോകളായി മാറുന്നത് ഞാന്‍ അടുത്തുനിന്ന് കണ്ടണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ടണ്ട്. ജന്മനാ ഹീറോകളായി മാറിയവര്‍ കാണിക്കുന്ന ഹീറോയിസത്തിനേക്കാളേറെ ആകര്‍ഷിച്ചത് അതാണ്.

Textദുര്‍ബലര്‍ക്ക് മേല്‍ അവരുടെ അനുവാദമില്ലാതെ ശക്തര്‍ നടത്തുന്ന കടന്നുകയറ്റങ്ങളെല്ലാം ക്രൈം ആണ്.

ശക്തിയുള്ളവരോട് ഏറ്റുമുട്ടാന്‍ തക്കപാങ്ങില്ലാതെ ദുര്‍ബലര്‍ പലപ്പോഴും നിശ്ശബ്ദരാകുന്നു.

ക്രൈം നോവല്‍ എഴുതാനുള്ള ആലോചന തുടങ്ങിയതുമുതല്‍ മനസ്സിലുറപ്പിച്ചിരുന്ന ഒരു കാര്യമുണ്ടണ്ടായിരുന്നു. സര്‍വ്വജ്ഞാനിയായ കരുത്തനായ ഒരു അന്വേഷകന്‍ വേണ്ട…

സങ്കടങ്ങളും ദുഃഖങ്ങളുമുള്ളിലൊതുക്കി നടക്കുന്ന കുറച്ച് മനുഷ്യര്‍ മതി. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവര്‍. കരച്ചില്‍ വന്നാലും മുഖത്ത് കാര്‍ത്തവീര്യാര്‍ജ്ജുനഭാവം കാട്ടാതെ പൊട്ടിക്കരയുന്നവര്‍…

അത്തരം ചിലരെ നന്മയുടെ പക്ഷത്തും കരുത്തരെ തിന്മയുടെ പക്ഷത്തും പ്രതിഷ്ഠിച്ചുകൊണ്ടണ്ടാണ് ഈ നോവല്‍ മുന്നോട്ടുപോകുന്നത്.

ഇന്നത്തെക്കാലത്ത് ദുര്‍ബലന്റെ കരുത്തുറ്റ ആയുധം ടെക്‌നോളജിയാണ്. ഏത് അധികാരിയെയും അധികാരപ്രയോഗത്തെയും വിരല്‍ത്തുമ്പുകൊണ്ടണ്ട് വിചാരണ ചെയ്യാന്‍ അത് ജനത്തെ പ്രാപ്തരാക്കുന്നു. അതേ ടെക്‌നോളജിയെത്തന്നെ ഈ നോവലിലും ദുര്‍ബലരുടെ സഹായത്തിന് ഉപയോഗിച്ചിട്ടുണ്ടണ്ട്.

ഇനി ഈ പുസ്തകം പുരസ്‌കാരത്തിനായി വായനക്കാരുടെ മുന്നിലേക്ക് നീക്കി വയ്ക്കുകയാണ്.

നിങ്ങള്‍ വായിച്ച് നിങ്ങളുടെ മനസ്സിലെ വെളിച്ചമുറ്റ വേദിയില്‍ തരുന്ന ഒരു ചെറുപുഞ്ചിരിയോളം വലുതല്ലല്ലോ മറ്റെന്ത് പുരസ്‌കാരങ്ങളും…

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.