DCBOOKS
Malayalam News Literature Website
Rush Hour 2

ബഷീറായി ടൊവിനോ; നീലവെളിച്ചം ഫസ്റ്റ് ലുക്ക് പുറത്ത്

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ  ‘ഭാർഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക്ക് അബു ഒരുക്കുന്ന നീലവെളിച്ചം ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ചിത്രം പ്രഖ്യാപിച്ചത്.

ബഷീർ ആയി ടൊവിനോ എത്തുന്നു. റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‌ തലശേരിയിലെ പിണറായിയാണ്.

ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം പകരുന്നു. എഡിറ്റിങ് സൈജു ശ്രീധരൻ. പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കർ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആർഒ എ.എസ്. ദിനേശ്. ചിത്രം ഡിസംബര്‍ മാസം തിയറ്ററുകളിലെത്തും.

 ‘നീലവെളിച്ച’വും മറ്റ് പ്രധാന കഥകളും എന്ന പേരില്‍ ഡി സി ബുക്‌സ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments are closed.