DCBOOKS
Malayalam News Literature Website
Rush Hour 2

ബാബു സക്കറിയയുടെ ‘നീ ജനാലകൾ ‘; കവർച്ചിത്രം പ്രകാശനം ചെയ്തു

ബാബു സക്കറിയയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ‘നീ ജനാലകളു’ടെ കവര്‍ച്ചിത്രം മ്യൂസ് മേരി പ്രകാശനം ചെയ്തു. ‘നീ ജനാലകള്‍’ എന്ന കവിതാസമാഹാരം പരമ്പരാഗതവഴികളെ കണ്ടറിഞ്ഞു കൊണ്ട് പുതിയ വഴികളും വഴിയിറമ്പുകളും നിർമ്മിക്കുമെന്ന് മ്യൂസ് മേരി കുറിച്ചു.

“കവിതയിലെ ജനലരികിലൂടെത്ര കിളികൾ പറന്നു പോകുന്നു “എന്നെഴുതുമ്പോൾ കവിത എന്ന ഇടം ഏതു ശബ്ദത്തിനും ഇടമുള്ള ഒന്നാണെന്ന പാഠം ആണ് പങ്കിടുന്നത്. ഓരോ ആളും കാണുന്നതോരോ കിളിയെ എന്നും ബാബു സക്കറിയ എഴുതുന്നു. പല പാട്ടുകൾ, ഒച്ചകൾ, പറക്കങ്ങൾ ഒക്കെയുമായി പല രീതിയിൽ ജീവിക്കുന്ന എഴുത്തിടത്തിൽ തനിക്കും ഇടമുണ്ടെന്ന ചിന്തയും ഇവിടെ നിശബ്ദമായി സന്നിഹിതമാണ്.

Comments are closed.