DCBOOKS
Malayalam News Literature Website

സ്വമേധയാ രക്തദാനത്തിനായി സന്നദ്ധരാകൂ; ഇന്ന് ദേശീയ രക്തദാനദിനം

ഇന്ന് ഒക്ടോബര്‍1, ദേശീയ രക്തദാനദിനം (National Voluntary Blood Donation Day). ഒരു വ്യക്തിയുടെ ജീവിതത്തിൽ രക്തത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതിനും രക്തദാനം ചെയ്യുന്നതിലൂടെ ഒരു ജീവനെയെങ്കിലും രക്ഷിക്കാനാകുമെന്ന സന്ദേശം പകരുന്നതിനുമായി എല്ലാ വർഷവും ഒക്ടോബർ 1 ഇന്ത്യയിൽ രക്തദാന സന്നദ്ധസേവനദിനമായി ആചരിച്ചുവരുന്നു. 1975 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്.

ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാം. 18 നും 65 നും ഇടയിലുള്ള പ്രായമായിരിക്കണം, ഭാരം 45-50 കിലോഗ്രാമിൽ കുറയാതിരിക്കുകയും, ശരീര താപ നില നോർമലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.

രക്തദാനം ചെയ്യാന്‍ പാടില്ലാത്തവര്‍?

  • എച്ച്‌ഐവി/എയ്ഡ്‌സ് ഹെപ്പറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കില്ല.
  • മഞ്ഞപിത്തം പിടിപ്പെട്ട ഒരാൾക്ക് ഒരു വർഷത്തേക്ക് രക്തദാനം ചെയ്യാൻ സാധിക്കില്ല.
  • മലേറിയ വന്നിട്ടുള്ളവർ അതിന് ശേഷം ഒരു വർഷത്തേക്ക് രക്തം ദാനം ചെയ്യാൻ പാടില്ല.
  • ഉയർന്ന രക്ത സമ്മർദ്ദം ഉള്ളവർ പ്രമേഹരോഗത്തിന്റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്നവർ രക്ത ദാനത്തിന് യോഗ്യരല്ല.
  • സ്ത്രീകൾ ഗർഭധാരണ സമയത്തും മുലയൂട്ടുന്ന സമയത്തും രക്തം ദാനം ചെയ്യാൻ പാടില്ല.
  • ടാറ്റൂ, ബോഡി പിയേഴ്‌സിങ് എന്നിവ ചെയ്തവർ ആറ് മാസത്തേക്ക് രക്തം ദാനം ചെയ്യരുത്.
  • മദ്യം മയക്കുമരുന്ന് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർ രക്തം ദാനം ചെയ്യാൻ പാടില്ല.

Comments are closed.