DCBOOKS
Malayalam News Literature Website

പുരസ്‌കാരനിറവില്‍ മലയാള സിനിമ, ജയരാജ് സംവിധായകന്‍, ഗായകന്‍ യേശുദാസ്, സഹനടന്‍ ഫഹദ് ഫാസില്‍…

 

65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മിന്നിത്തിളങ്ങി മലയാളം. മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളാണ് മലയാള ചിത്രങ്ങള്‍ക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം കേരളത്തിലെത്തിച്ചത്. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടന്‍ റിഥി സെന്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി.പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്.

മലയാളത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍:

മികച്ച സംവിധായകന്‍: ജയരാജ് (ഭയാനകം)

മികച്ച സഹനടന്‍: ഫഹദ് ഫാസില്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)

മികച്ച ഛായാഗ്രഹണം: നിഖില്‍ പ്രവീണ്‍(ഭയാനകം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജന്‍ (ടേക്ഓഫ്)

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം

മികച്ച ഗായകന്‍: കെ.ജെ !യേശുദാസ് (വിശ്വാസപൂര്‍വം മന്‍സൂര്‍)

മറ്റ് ദേശീയ പുരസ്‌കാരങ്ങള്‍:

മികച്ച നടന്‍: ഋതി സെന്‍

മികച്ച നടി: ശ്രീദേവി (മോം)

മികച്ച സംഗീത സംവിധാനം: എ..ആര്‍ റഹ്മാന്‍ (മോം)

മികച്ച കുട്ടികളുടെ ചിത്രം: മോര്‍ഖ്യ (മറാത്തി)

മികച്ച സംഘട്ടന സംവിധാനം: ബാഹുബലി 2

മികച്ച ഹിന്ദി ചിത്രം: ന്യൂട്ടണ്‍

മികച്ച തമിഴ് ചിത്രം: ടു ലെറ്റ്

മികച്ച കന്നഡ ചിത്രം: ഹെബറ്റു റമക്ക

മികച്ച അസമീസ് ചിത്രം: ഇഷു

മികച്ച ബംഗാളി ചിത്രം: മയൂരക്ഷി

മികച്ച തെലുങ്കു ചിത്രം: ഗാസി

മികച്ചഗുജറാത്തി ചിത്രം: ദഹ്
പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍:

നടി: പാര്‍വതി (ടേക്ഓഫ്)

നടന്‍: പങ്കജ് ത്രിപാഠി (ന്യൂട്ടണ്‍)

മറാത്തി ചിത്രം: മോര്‍ക്കിയ

ഒറിയ ചിത്രം: ഹെലോ മിറര്‍

Comments are closed.