DCBOOKS
Malayalam News Literature Website

മലയാളികളുടെ അഭിമാനം വാനോളമുയര്‍ന്നു; നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങി കാര്‍ത്യായനിയമ്മ

പഠിക്കാന്‍ പ്രായം ഒരിക്കലും ഒരു തടസമാകില്ലെന്ന് തെളിയിച്ചുകൊണ്ട് മലയാളികളുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ആളാണ് തൊണ്ണൂറ്റിയെട്ടുകാരി കാര്‍ത്യായനിയമ്മ. ഇപ്പോഴിതാ വനിതാദിനത്തോടനുബന്ധിച്ചുള്ള നാരീശക്തി പുരസ്‌കാരം കാര്‍ത്യായനി അമ്മ രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങി.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 20 വനിതകളെ ചടങ്ങില്‍ ആദരിച്ചു. പുരസ്‌കാരം നേടിയ എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഭിനന്ദിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നടന്ന സംവാദത്തില്‍ നരേന്ദ്ര മോദിയും കാര്‍ത്യായനി അമ്മയും പരസ്പരം സംസാരിച്ചു. അമ്മ മലയാളത്തില്‍ മറുപടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരാളാണ് അത് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്.

കേരളത്തില്‍ നിന്നും പുരസ്‌കാരത്തിന് അര്‍ഹയായ 105 വയസ്സുകാരി ഭാഗീരഥിയമ്മ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചടങ്ങിനെത്തിയില്ല.

2018 ഓഗസ്റ്റിലാണ് കാര്‍ത്യായനിയമ്മ സാക്ഷരതാ മിഷന്റെ അഞ്ചരലക്ഷം പരീക്ഷ വിജയിച്ചത്. ഇതിനോടൊപ്പമാണ് ഇപ്പോള്‍ പുതിയ ബഹുമതി കൂടി അമ്മയേ തേടിയെത്തിയിരിക്കുന്നത്.

Comments are closed.