DCBOOKS
Malayalam News Literature Website

ആര്‍.നരേന്ദ്രപ്രസാദ് അനുസ്മരണം നവംബര്‍ 26-ന്

കോട്ടയം: പ്രശസ്ത ചലച്ചിത്രനടനും നാടകകൃത്തും അധ്യാപകനുമായിരുന്ന പ്രൊഫ. ആര്‍.നരേന്ദ്രപ്രസാദിന്റെ  അനുസ്മരണം സംഘടിപ്പിക്കുന്നു. മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 26ന് ഉച്ചതിരിഞ്ഞ് 2.30 മുതലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കെ.എം കൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വി.ടി മുരളി സ്മാരക പ്രഭാഷണം നടത്തും. സ്വപ്‌നം കാണാന്‍ പഠിപ്പിച്ച പാട്ടുകള്‍ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുക.

Comments are closed.