DCBOOKS
Malayalam News Literature Website

മുതുകുളം പാര്‍വ്വതിയമ്മ പുരസ്‌കാരം ഇ.കെ.ഷീബയ്ക്ക്

ആലപ്പുഴ: ഈ വര്‍ഷത്തെ മുതുകുളം പാര്‍വ്വതിയമ്മ സ്മാരക സാഹിത്യപുരസ്‌കാരം കഥാകാരി ഷീബ ഇ.കെയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീബ ഇ.കെയുടെ മഞ്ഞനദികളുടെ സൂര്യന്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഒ.വി.ഉഷ, പ്രൊഫ.സുധ ബാലചന്ദ്രന്‍, ഡോ.പ്രസന്നരാജന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 26-ാം തീയതി മുതുകുളത്ത് പാര്‍വ്വതിയമ്മ ഗ്രന്ഥശാല അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.

Comments are closed.