DCBOOKS
Malayalam News Literature Website

‘വീണ്ടും ഭഗവാന്റെ മരണം’; നാടകാവതരണം ഇന്ന് വൈകിട്ട് 7 മണിക്ക്

കോഴിക്കോട്: ആവിഷ്‌കാരസ്വാതന്ത്ര്യം മുഖ്യചര്‍ച്ചാവിഷയമാകുന്ന കെ.ആര്‍ മീരയുടെ പ്രശസ്ത ചെറുകഥ ‘ഭഗവാന്റെ മരണ‘ത്തെ മുന്‍നിര്‍ത്തി കനല്‍ സാംസ്‌കാരികവേദി ഒരുക്കുന്ന വീണ്ടും ഭഗവാന്റെ മരണം എന്ന നാടകം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അവതരിപ്പിക്കുന്നു. ജനുവരി 15-ാം തീയതി വൈകിട്ട് 7 മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് നാടകാവതരണം സംഘടിപ്പിച്ചിരിക്കുന്നത്.

ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫ.ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് കെ.ആര്‍ മീര ഭഗവാന്റെ മരണം എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. 2015-ല്‍ ഡി.സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് വീണ്ടും ഭഗവാന്റെ മരണം എന്ന നാടകം. നിരവധി വേദികളില്‍ കൈയടി നേടിയിട്ടുള്ള ഈ നാടകാവിഷ്കാരം ഹസീം അമരവിളയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.