DCBOOKS
Malayalam News Literature Website

മുത്തപ്പനും റംലയും

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌

”നീ വേറെയൊന്നുമല്ല ഇങ്ങ് വാ” എന്ന് പറയാന്‍ നമുക്കെന്നെങ്കിലും പറ്റുമോ? റംലയെ തൊട്ടാശ്വസിപ്പിക്കുന്ന മുത്തപ്പന്‍ ഒരു ലോകസത്യത്തെത്തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. അത് സാരാംശങ്ങളുടെ ലോകഭാഷയില്‍ സംസാരിക്കുന്നു.

”എന്തിനാണെന്നറിയില്ല. കണ്ടു കണ്ടിരിക്കേ കണ്ണുനീര്‍ അടര്‍ന്നുവീണുകൊണ്ടിരുന്നു.
നമ്മുടെ ഈ നല്ല ജീവിതം ആരാണ് അശുദ്ധമാക്കിക്കൊണ്ടിരിക്കുന്നത്?

യഥാര്‍ത്ഥ ആത്മീയതയ്ക്ക് മതമില്ല എന്ന് ഞാന്‍ കഴിഞ്ഞ പത്ത് വര്‍ഷമെങ്കിലുമായി പറഞ്ഞുകൊണ്ടിരിക്കുന്നു. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലുമറിയില്ല.
പരസ്‌നേഹവും അനുകമ്പയും ഇല്ലാത്തിടത്ത് ദൈവസാന്നിധ്യമില്ല. ആത്മീയത ലളിതമാണ്. അതിസുന്ദരമായ സംഗീതം പോലെയാണത്. എന്നാല്‍ മതത്തില്‍ ആത്മീയഭാവം പെട്ടെന്ന് ജീര്‍ണിക്കുന്നു. കാരണം അതിന് അധികാരകേന്ദ്രങ്ങളുമായി ഒത്തുചേരാനുള്ള വാസനയുണ്ട്. സങ്കീര്‍ണതയുംസാങ്കേതികതയും കൊണ്ട് ആചാരം അനുഷ്ടാനം എന്നീ കയറുകളുണ്ടാക്കി മനുഷ്യരെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുന്നു. കുഴപ്പമുണ്ടാക്കുന്നു. വിദ്വേഷവിഷമുണ്ടാക്കുന്നു. അതുവെച്ച് അധികാരവും ധനവുമുണ്ടാക്കുന്നു. ഇതര മനുഷ്യരെ വെറുക്കാന്‍ പറയുന്ന എല്ലാ മത പുരോഹിതരും കക്ഷിരാഷ്ട്രീയ വേഷം കെട്ടിയ നേതാക്കളും പിശാചിന്റെ പ്രതിനിധികള്‍ മാത്രമാണ്. അത്തരക്കാരെയും അവരുടെ വാക്കുകളെയും സംശയാസ്പദമായ അകലത്തിലെങ്കിലും നിര്‍ത്തുക. ഒരുതരി വെറുപ്പിനെപ്പോലും കരുതിയിരിക്കുക.

അതെ, സത്യം അത്രയും ലളിതമാണ്. മുത്തപ്പന്‍ എന്റേത് കൂടിയാണ്. ലോകത്തെ മനോഹരമായ വാക്കുകള്‍ മൊഴിയാന്‍ കഴിയുന്നത് ആത്മീയ ചൈതന്യമുള്ള ദൈവവചനങ്ങള്‍ക്ക് മാത്രമാണ്. ദയയുള്ള ഹൃദയത്തില്‍ നിന്നാണ് ദൈവത്തിന്റെ സൂര്യന്‍ ഉദിക്കുന്നത്. ഇരുട്ടിന്റെ ശക്തികളെ കരുതിയിരിക്കണേ എന്ന് ഓര്‍മ്മിപ്പിച്ചിട്ടേ ആത്മീയ സൂര്യന്‍ താല്ക്കാലികമായി അസ്തമനത്തിലേക്ക്‌പോലും പോകൂ.”

കഴിഞ്ഞ ഫെബ്രുവരി 22 ന് ഞാന്‍ എന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റാണിത്. ഇക്കഴിഞ്ഞ ഫെബ്രുവരി 21ന്, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ ഷാഹിറ എടക്കാട് വാട്ട്‌സ്
ആപ്പില്‍ എനിക്കൊരു വിഷ്വല്‍ ക്ലിപ്പിങ്ങ് അയച്ചു തരികയുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ എന്നെ സ്തംഭിപ്പിച്ച ആ വിഡിയോ ദൃശ്യം മലയാളി സമൂഹത്തിനകത്ത് ഇതിനകം വൈറലായിക്കഴിഞ്ഞിരുന്നു. കണ്ണൂര്‍ക്കാരനായ ജോണ്‍ ബ്രിട്ടാസ് എം.പി. അടക്കം പലരും ഈ ക്ലിപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തില്‍ കണ്ട് ഏറെ സന്തോഷം തോന്നി.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

 

Comments are closed.