DCBOOKS
Malayalam News Literature Website

ഇന്ത്യയിലെ മുസ്‌ലിംജീവിതം

ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

അഭിമുഖം- ഗസാല വഹാബ് / പ്രിയ കെ. നായര്‍

മൊബിലൈസേഷന്‍ സാധ്യമാകുന്നത് ഒരു അപരനെ കണ്ടെത്തുന്നതിലൂടെയാണ്. ആര്‍എസ്എസിന്റെ ആരംഭകാലം മുതല്‍ക്കേ ഒരു അപരത്വനിര്‍മ്മാണം അവര്‍ നടത്തിയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ആയിരുന്ന ഇന്ത്യയില്‍ യഥാര്‍ത്ഥത്തില്‍ അപരനെ കണ്ടെത്തേണ്ടിയിരുന്നത് ബ്രിട്ടീഷുകാരില്‍ ആയിരുന്നു. പക്ഷേ സവര്‍ക്കറെ പോലെയുള്ള ആളുകള്‍ കണ്ടെത്തിയത് മുസ്ലീങ്ങളിലാണ്. സവര്‍ക്കര്‍ ഇതിനെപ്പറ്റി തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുമുണ്ട്. ശക്തരായ ബ്രിട്ടീഷുകാരെ അപരന്മാരായി കാണുന്നതിലും എളുപ്പമായിരുന്നു ഏകദേശം ആയിരം വര്‍ഷത്തോളം ഇന്ത്യയുടെ പല ഭാഗങ്ങളിലായി ഭരണം നടത്തിയിട്ടുള്ള മുസ്ലിം വിശ്വാസികളായ ഭരണാധികാരികളുടെ പേരില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തുക എന്നുള്ള കാര്യം.

ഗസാല വഹാബ് ഫോഴ്‌സ് മാസികയുടെ എകസിക്യുട്ടിവ് എഡിറ്ററാണ്. ഏഷ്യന്‍ ഏജിലും ദ ടെലഗ്രാഫിലും പത്രപ്രവര്‍ത്തകയായിരുന്നു. ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ഗാസാല പഠനവിധേയമാക്കിയിട്ടുണ്ട്. പ്രിയ കെ. നായരുമായുള്ള കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഭാഷണം ഗസാല വഹാബിന്റെ ‘ബോണ്‍ എ മുസ്ലിം’ എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

പ്രിയ കെ നായര്‍: നമസ്‌കാരം. വളരെയധികം വികാര വിക്ഷോഭങ്ങള്‍ നിറഞ്ഞ ഒരു പുസ്തകമാണ്, ബോണ്‍ എ മുസ്ലിം. ഇസ്ലാമിന്റെ ചരിത്രവും, ഇസ്ലാം ഇന്ത്യയിലേക്ക് എത്തിയതും ഉള്‍പ്പെടെ ആയിട്ടുള്ള വളരെയധികം കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു. ഇവിടെ നടന്ന കലാപങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഒരു സ്റ്റാറ്റിസ്റ്റിക്‌സ് കൂടി ഈ പുസ്തകത്തില്‍ ഉണ്ട്. പുസ്തകത്തിന്റെ ആഖ്യാനം തന്നെ വ്യക്തിപരമാണ്. ഗസാല, ഒരു മുസ്ലിം വനിത കൂടിയാണ്. ഗസാല താങ്കളുടെ വ്യക്തി അനുഭവങ്ങള്‍ മുതല്‍ നമുക്ക് സംസാരിച്ചു തുടങ്ങാം എന്ന് കരുതുന്നു.

ഗസാല വഹാബ്: നന്ദി, ഈ പുസ്തകം തീവ്രവാദത്തെ കുറിച്ചുള്ള എന്റെ എഴുത്തുകളുടെ ഒരു ആകത്തുക കൂടിയാണ്. വ്യക്തിപരമായ അനുഭവം എന്നതിന് ഉപരിയായി എങ്ങനെയാണ് പാശ്ചാത്യലോകം ഇസ്ലാമിനെ കരുതുന്നത്, പ്രത്യേകിച്ചും ജിഹാദ് പോലെയുള്ള കാര്യങ്ങളില്‍ എന്നതാണ് എന്റെ അന്വേഷണ വിഷയമായി ഈ പുസ്തകത്തില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. പ്രധാനമായും സ്റ്റീരിയോടൈപ്പിംഗിനെ കുറിച്ചാണ് ഞാന്‍ അന്വേഷിച്ചത്. സ്റ്റീരിയോ ടൈപ്പിംഗ് പല രീതിയിലാണ് ജനങ്ങളെയും വിശ്വാസങ്ങളെയും ബാധിക്കാറുള്ളത്. ചിലപ്പോള്‍ ചില സ്റ്റീരിയോടൈപ്പിംഗ് ആളുകളെ വളരെ മോശമായ രീതിയില്‍ ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ഇത്രമാത്രം മുന്‍വിധികളോടുകൂടിയിട്ട് ആളുകളെ സമീപിക്കുന്നത് എന്നതിനെപ്പറ്റിയിട്ട് എനിക്ക് ആലോചിക്കേണ്ടി വന്നു. ഇസ്ലാം ഇന്ത്യയില്‍ എത്തിയതിന്റെ ചരിത്രം മുതല്‍ ഇസ്ലാമിനെ പറ്റി ഇന്ത്യാ ചരിത്രത്തില്‍ ഉള്ള പരാമര്‍ശങ്ങള്‍. ഉദാഹരണമായി ദശലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കിയ ഒരു മതമായും, ആയിരക്കണക്കിന് ക്ഷേത്രങ്ങളെ നശിപ്പിച്ച ഒരു മതമായും ഉള്ള ചില സ്റ്റീരിയോ ടൈപ്പിംഗ്, അതുപോലെ ചില മുന്‍വിധികള്‍. ഇവയെ പരിശോധിക്കണമെന്ന് തോന്നിയെടത്താണ് ഈ പുസ്തകം ജന്മം എടുത്തത്. അതുകൊണ്ടുതന്നെ ധാരാളം ആളുകളെ കാണുകയും അവരുടെ അഭിപ്രായങ്ങളും ചിന്തകളും ശേഖരിക്കുകയും ചെയ്യേണ്ടതായി വന്നു.

പൂര്‍ണ്ണരൂപം 2023 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഫെബ്രുവരി ലക്കം ലഭ്യമാണ്‌

 

 

Comments are closed.