DCBOOKS
Malayalam News Literature Website

അതീതകാലത്തിലേക്കുള്ള സഞ്ചാരം, ‘മുറിനാവ്’ ; ഇപ്പോള്‍ വിപണിയില്‍

MANOJ KUROOR

മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘മുറിനാവ്’.  നാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞു നില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ്  ‘മുറിനാവ്’. പുസ്തകത്തിന്റെ ആദ്യപതിപ്പ്  ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

നാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞു നില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ
ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ
Textനടക്കുന്നത്.വര്‍ത്തമാനവും സമീപസ്ഥ ചരിത്രവുംതള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നു ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടു മനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകള്‍ മെടഞ്ഞു ചേര്‍ക്കുന്നതിനിടയില്‍ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂര്‍. അതാണ് ഈ ചരിത്രത്തിലെ ഇഴകള്‍ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നൂറ്റാണ്ടുകളായി പടര്‍ന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടര്‍ന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്‌കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചു തരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയുംലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു- സി.ജെ. ജോര്‍ജ്ജ്‌

പുസ്തകം വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.