DCBOOKS
Malayalam News Literature Website

‘മുകേഷ് കഥകള്‍ റീലോഡഡ്’; പുസ്തകചര്‍ച്ച ഇന്ന്

മുകേഷിന്റെ ‘മുകേഷ് റീലോഡഡ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച ആഗസ്റ്റ് 22ന് വെകുന്നേരം 5.30ന് തിരുവനന്തപുരം ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവല്‍ വേദിയില്‍ നടക്കും. മുകേഷ്, ഗണേഷ് കുമാര്‍, എസ് അനില്‍കുമാര്‍ എന്നിവര്‍ പുസ്തകചര്‍ച്ചയില്‍ പങ്കെടുക്കും. ഡി സി ബുക്സും തിരുവനന്തപുരം ലുലുമാളും സംയുക്തമായി സംഘടിപ്പിക്കുന്ന ഡി സി- ലുലു ബുക്ക് ഫെയര്‍, റീഡിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് പുസ്തകചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.

ചലച്ചിത്രതാരം, ടെലിവിഷൻ അവതാരകൻ, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം പലതരം അനുഭവങ്ങൾക്കിടയിൽ തകർത്താടിയ ജീവിതവേഷങ്ങൾ. സിനിമയിലും പൊതുപ്രവർത്തനത്തിനിടയിലും കടന്നുപോയ അത്തരം ജീവിതസന്ദർഭങ്ങളിലെ രസകരവും ചിന്തോദ്ദീപകവുമായ കഥകൾ ഓർത്തെടുത്തവതരിപ്പിക്കുകയാണ് മുകേഷ് റീലോഡഡ്.

Comments are closed.