DCBOOKS
Malayalam News Literature Website

എം ടി വാസുദേവന്‍ നായരുടെ സഹോദരന്‍ എം.ടി. നാരായണന്‍ നായര്‍ അന്തരിച്ചു

എഴുത്തുകാരനും വിവര്‍ത്തകനുമായ എം.ടി. നാരായണന്‍ നായര്‍(88) അന്തരിച്ചു. പ്രശസ്ത എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ സഹോദരനാണ്.

പാലക്കാട് റെയില്‍വേ ആശുപത്രിയില്‍വച്ചായിരുന്നു മരണം. കുറച്ചുവര്‍ഷങ്ങളായി മകള്‍ക്കൊപ്പം പാലക്കാട് ഹേമാംബിക നഗറില്‍ ഹരിശ്രീ കോളനിയിലായിരുന്നു താമസം. കഥകളും വിവര്‍ത്തനങ്ങളും ഉള്‍പ്പെടെ 37 കൃതികള്‍ രചിച്ചിട്ടുണ്ട്‌.

വിവര്‍ത്തനമായിരുന്നു പ്രധാന മേഖല. അശോകമിത്രന്‍റെ എയ്റ്റീന്‍ത്ത് പാരലല്‍ വിവര്‍ത്തനം ചെയ്തത് നാരായണന്‍ നായരാണ്. ജിദ്ദു കൃഷ്ണമൂര്‍ത്തിയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.

Comments are closed.