DCBOOKS
Malayalam News Literature Website

‘MORPHING NARRATIVES: EBOOKS AND AUDIOBOOKS’; ജയ്പൂര്‍ ബുക്ക് മാര്‍ക്കില്‍ ചർച്ച നടന്നു

ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ജയ്പൂര്‍ ബുക്ക് മാര്‍ക്കില്‍ ‘MORPHING NARRATIVES: EBOOKS AND AUDIOBOOKS’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ദുര്‍ജോയ് ദത്ത, സാര്‍ത്തക് കൗശിക്, ഗോവിന്ദ് ഡിസി, യോഗേഷ് ദശരത്, ഹേമാലി സോധി എന്നിവര്‍ പങ്കെടുത്തു.

പ്രസാധക രംഗത്തെ, പുസ്തകവിപണിയിലെ പുതിയ ഫോര്‍മാറ്റുകളുടെ പരിണാമം, വളര്‍ച്ച, ഭാവി സാധ്യതകള്‍ എന്നിവ പാനല്‍ ചര്‍ച്ച ചെയ്തു. ഇ-ബുക്ക്, ഓഡിയോ ബുക്കുകളുടെ വിലയും വ്യാപ്തിയും കണക്കിലെടുത്ത് അവ എങ്ങനെയാണ് പ്രിന്റുമായി താരതമ്യം ചെയ്യുന്നത് തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമായി.

പ്രശസ്തമായ ജയ്പുര്‍ സാഹിത്യോത്സവത്തിന് ജനുവരി 19നാണ് തുടക്കമായത്. ഈ മാസം 23 വരെ ക്ലാര്‍ക്ക്‌സ് അമീര്‍ ഹോട്ടലില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ നൊബേല്‍ പുരസ്‌കാരജേതാവ് അബ്ദുള്‍ റസാഖ് ഗുര്‍ണ, അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരജേത്രി ഗീതാഞ്ജലിശ്രീ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

Comments are closed.