DCBOOKS
Malayalam News Literature Website

മോഹൻലാലിന്റെ മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം ഓണത്തിന് തിയേറ്ററിൽ

പലകുറി മാറ്റിയ റിലീസ് തിയതികൾക്കൊടുവിൽ കേരളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മോഹൻലാൽ നായകനാവുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ തിയേറ്റർ റിലീസിന് തയാറെടുക്കുന്നു. മോഹൻലാൽ തന്നെയാണ് ഈ വാർത്ത സ്ഥിരീകരിച്ചത്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

“സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു,” മോഹൻലാൽ കുറിച്ചു.

തിയേറ്ററിൽ എത്തുന്നതിനും മുൻപ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങിയവരാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’.

ടി പി രാജീവന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കുഞ്ഞാലിമരക്കാർ എന്ന പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രാജീവ് ശിവശങ്കർ എഴുതിയ “കുഞ്ഞാലിത്തിര’
വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.