DCBOOKS
Malayalam News Literature Website

പ്രളയകാലം സുസ്ഥിര വികസനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു

നവകേരളനിര്‍മ്മാണം എന്ന വിഷയത്തെ ആസ്പദമാക്കി ദിലീപ് നാരായണന്‍ മോഡറേറ്റര്‍ ആയ അക്ഷരം വേദിയില്‍ എന്‍. എം. രാകേഷ്, പോള്‍ കെ തോമസ്, വേണു രാജമാണി, അബ്ദുള്‍ മാലിക്, വി. സുനില്‍ കുമാര്‍, വിവേക്. പി. പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഒരു രണ്ടാം ഭൂപരിഷ്‌കരണ നയത്തിലേക്കുള്ള മടങ്ങിപോക്കിന്റെ ആവശ്യകത ഉണ്ടെന്നും പ്രളയം അതിനായി കണ്ണുതുറപ്പിച്ചുവെന്നും അബ്ദുള്‍ മാലിക് അഭിപ്രായപ്പെട്ടപ്പോള്‍ ഈ പ്രളയകാലം ഒരു സുവര്‍ണ്ണാവസരം ആണെന്നതായിരുന്നു വിവേക് പി. പിയുടെ വാദം. യഥാര്‍ത്ഥത്തില്‍ പ്രളയകാലമാണ് കേരളീയരുടെ ശക്തി തെളിയിച്ചത്. എന്നാല്‍ പ്രളയം കഴിഞ്ഞു ദിവസങ്ങള്‍ക്കകം നവകേരളനിര്‍മ്മാണം എന്ന ആശയം മറന്ന് നവോത്ഥാനത്തിലേക്ക് ചുവടുമാറ്റാന്‍ മലയാളിക്ക് വലിയ സമയം വേണ്ടി വന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സുസ്ഥിരവികസനം എന്ന ആശയം ഉന്നയിക്കുമ്പോള്‍ തന്നെ ഉയര്‍ന്നുവരുന്ന ചോദ്യം ഇത് വ്യക്തി കേന്ദ്രീകൃതമാണോ സര്‍ക്കാര്‍ കേന്ദ്രീകൃതമാണോ എന്നതാണ്. ഒരു സമൂഹത്തില്‍ വ്യക്തികള്‍ ജീവിക്കുമ്പോള്‍ വ്യക്തി കേന്ദ്രീകൃത്യമായ സംരംഭങ്ങള്‍ക്കും വ്യക്തികള്‍ക്കും തന്നെയാണ് പ്രാധാന്യമെന്ന വ്യക്തമായ മറുപടി വി. സുനില്‍കുമാര്‍ നല്‍കി. അതോടൊപ്പം പ്രളയശേഷം ഒരു സമൂഹത്തെ എങ്ങനെ പടുത്തുയര്‍ത്താമെന്നും സാമ്പത്തികവികസനം ഏതുരീതിയില്‍ സുസ്ഥിരമാക്കാമെന്നും വേണു രാജമണി തന്റെ What can we learn from the Dutch ആസ്പദമാക്കി അഭിപ്രായപ്പെട്ടു.
നവകേരളനിര്‍മ്മാണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തുവായിക്കുമ്പോള്‍ ലഭിക്കുന്ന ഉത്തരം ഒന്നുതന്നെ; സുസ്ഥിരവികസനം സാധ്യമാകണമെങ്കില്‍ വ്യക്തി കേന്ദ്രീകൃത സംരംഭങ്ങളും സര്‍ക്കാര്‍ കേന്ദ്രീകൃത സംരംഭങ്ങളും ഒന്നിച്ചുപ്രവര്‍ത്തിക്കണം.

Comments are closed.