DCBOOKS
Malayalam News Literature Website

ലോകസുന്ദരി പട്ടം നേടി വനേസ പോണ്‍സ്

ഈ വര്‍ഷത്തെ മിസ് വേള്‍ഡ് പട്ടം മെക്‌സിക്കന്‍ സുന്ദരിയായ വനേസ പോണ്‍സ് ഡി ലിയോണിന്. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരിയും ഇന്ത്യാക്കാരിയുമായ മാനുഷി ഛില്ലര്‍ വനേസയ്ക്ക് കിരീടം ചാര്‍ത്തി. ചൈനീസ് നഗരമായ സന്യയില്‍ നടന്ന മത്സരത്തില്‍ 118 പേരാണ് പങ്കെടുത്തത്. തായ്‌ലന്‍ഡില്‍ നിന്നുള്ള നിക്കോളിന്‍ പിഷാപ ലിംസ്‌നുകാനാണ് ഫസ്റ്റ് റണ്ണറപ്പ്. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അനുക്രീതി വാസിന് ആദ്യ 12 സ്ഥാനങ്ങള്‍ക്കുള്ളില്‍ പോലും എത്താന്‍ സാധിച്ചില്ല.

ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദധാരിയായ വനേസ പോണ്‍സ് മെക്‌സിക്കോയിലെ സാമൂഹികസേവനരംഗത്ത് സജീവമാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്. ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത് വിശ്വസിക്കാവുന്നില്ലെന്നും ഈ നേട്ടം തന്റെ രാജ്യക്കാര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും വനേസ പ്രതികരിച്ചു.

Comments are closed.