DCBOOKS
Malayalam News Literature Website

പുനലൂർ രാജന്റെ ജീവിത വഴിയിലൂടെ…!

 

ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പ്ര​ശ​സ്​​ത ഫോ​​ട്ടോ​ഗ്രാ​ഫ​ർ പു​ന​ലൂ​ർ രാ​ജ​ന്​ നാട് വിടചൊല്ലിയത് ഏറെ വേദനയോടെയാണ്. തി​രു​വ​ണ്ണൂ​രി​ലെ ‘സാ​ന​ഡു’ വീ​ട്ടി​ൽ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​യാ​യി​രു​ന്നു അദ്ദേഹത്തിന്റെ അ​ന്ത്യം. അദ്ദേഹം പകര്‍ത്തിയ അനേകക്കണക്കിന് ചിത്രങ്ങള്‍ പക്ഷേ ഇവിടെ ബാക്കിയുണ്ട്. രാഷ്‍ട്രീയക്കാര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ അവരുടെയൊക്കെ പല ഭാവത്തിലുള്ള ചിത്രങ്ങള്‍ പുനലൂര്‍ രാജന്‍റെ ക്യാമറയില്‍ ജീവനോടെ പകര്‍ത്തിവയ്ക്കപ്പെട്ടു.

1963ൽ ​കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ർ​ട്ടി​സ്​​റ്റ്​ ഫോ​​ട്ടോ​ഗ്രാ​ഫ​റാ​യാ​ണ്​ കോ​ഴി​ക്കോ​​ട്ടെ​ത്തു​ന്ന​ത്. പി​ന്നീ​ട്​ കോ​ഴി​ക്കോ​ടി​െൻറ സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക രം​ഗ​ങ്ങ​ളി​ൽ കാ​മ​റ​യും നെ​ഞ്ചോ​ടു​ചേ​ർ​ത്ത്​ നി​റ​സാ​ന്നി​ധ്യ​മാ​യി. വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ തു​ട​ങ്ങി​യ സാ​ഹി​ത്യ പ്ര​തി​ഭ​ക​ളു​ടെ എ​ണ്ണ​മ​റ്റ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യി​രു​ന്നു. എം.​ടി​യു​ടെ കാ​ലം, ബ​ഷീ​ർ: ഛായ​യും ഓ​ർ​മ​യും എ​ന്നീ പു​സ്​​ത​ക​ങ്ങ​ളെ​ഴു​തി. പ്ര​ശ​സ്​​ത​മാ​യ സോ​വി​യ​റ്റ്​​ലാ​ൻ​ഡ്​-​നെ​ഹ്​​റു അ​വാ​ർ​ഡ്​ നേ​ടി​യി​ട്ടു​ണ്ട്. 1994ലാ​ണ്​ സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​ത്. സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രതിഭകളെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ ക്യാമറയാണ് അദ്ദേഹത്തിന്റേത്.

1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയതോടെ അദ്ദേഹം കോഴിക്കോടൻ ജീവിതത്തിന്റെ ഭാഗമായി. 1994-ൽ വിരമിച്ചു. സ്‌കൂൾ പഠനകാലത്തുതന്നെ വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്ന രാജൻ കോഴിക്കോട്ടെത്തിയതോടെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി. ബഷീറിയൻ നർമ്മം പ്രതിഫലിക്കുന്നതുൾപ്പെടെ എണ്ണമറ്റ ‘സുൽത്താൻ ചിത്ര”ങ്ങളുണ്ട് പുനലൂർ രാജന്റേതായി.

തിക്കോടിയൻ, പട്ടത്തുവിള കരുണാകരൻ, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവൻ നായർ, വി. അബ്ദുല്ല, എൻ.പി. മുഹമ്മദ് തുടങ്ങിയവരുമായൊക്കെ അടുക്കാനും അവരുടെ അനശ്വരമുഹൂർത്തങ്ങൾ പകർത്താനും രാജന് അവസരമുണ്ടായി. ടി. ദാമോദരൻ, പി.എ. ബക്കർ, പവിത്രൻ, ജോൺ എബ്രഹാം, ചെലവൂർ വേണു തുടങ്ങിയവരുമായും അടുത്ത ബന്ധമുണ്ടായി.

സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാർട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്‌കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. കെ.പി.എ.സി. യുടെ നേതൃത്വത്തിലാണ് സിനിമയുണ്ടാക്കാൻ ശ്രമം നടന്നത്. പഠനം പൂർത്തിയാക്കി രാജൻ നാട്ടിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അപ്പോഴേക്കും സിനിമാമോഹം ഉപേക്ഷിച്ചിരുന്നു.

 

Comments are closed.