DCBOOKS
Malayalam News Literature Website

മാറുന്ന ലോകത്തിലെ യഥാർത്ഥ മെഡിറ്റേഷൻ

സമകാലിക ലോകത്തെ യഥാർത്ഥ മെഡിറ്റേഷന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന ‘ലുക്കിങ് ഇൻവാർഡ്: മെഡിടേറ്റിങ് ടു സർവൈവ് ഇൻ എ ചെയ്ഞ്ചിങ് വേൾഡ്’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയായിരിന്നു വേദി ഒന്നിൽ  നടന്നത്. മെഡിറ്റേഷനും മൈൻഡ് ഫുൾനെസ്സും തമ്മിലുള്ള വ്യത്യാസങ്ങളും മെഡിറ്റേഷന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ചും ഈ പുസ്തകത്തിന്റെ രചയിതാവ് കൂടിയായ സ്വാമി പൂർണ്ണചൈതന്യ പ്രേക്ഷകരോട് പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് മെഡിറ്റേഷൻ അനിവാര്യമാണെന്നും, പ്രാഥമിക കർമങ്ങൾ എന്ന പോലെ പ്രാധാന്യം മെഡിറ്റേഷനും കൊടുക്കുന്നതിലൂടെ മനുഷ്യന്റെ മാനസിക – സാമൂഹിക ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം വിഷയമായ ഈ വേദിയിൽ ഡോ. എച്ച്. പൂർണിമ മോഹൻ പങ്കെടുത്തു.

Comments are closed.