DCBOOKS
Malayalam News Literature Website

ഭൂകമ്പങ്ങൾ പ്രവചിക്കാൻ കഴിയില്ല: കുശല രാജേന്ദ്രൻ

ഭൂകമ്പങ്ങൾ പ്രവചിക്കാൻ കഴിയില്ലെന്ന് കുശല രാജേന്ദ്രൻ. കെ എൽ എഫിന്റെ നാലാം ദിവസം വേദി രണ്ട് മാംഗോയിൽ നടന്ന സെഷനിൽ “കുലുങ്ങുന്ന കേരളം: ഭൂകമ്പങ്ങളും നമ്മുടെ സംസ്ഥാനവും” എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു കുശല രാജേന്ദ്രൻ. ജിയോളജി ഗവേഷകൻ സി. പി. രാജേന്ദ്രൻ, സി. എസ്. മീനാക്ഷി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഒരുപാട് കിലോമീറ്ററുകൾക്ക് താഴെയാണ് ഭൂകമ്പം നടക്കുന്നത്. അതുകൊണ്ടു എപ്പോൾ ഭൂകമ്പം ഉണ്ടാവുമെന്ന് പ്രവചിക്കാൻ കഴിയില്ലയെന്നും ഇതോടൊപ്പം കോഴിക്കോട് എന്ന സ്ഥലം ഉണ്ടായത് വലിയ ഒരു സുനാമിക്ക് ശേഷമാണെന്നും സി. പി. രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. നാൽപതു വർഷം കൊണ്ട് മനുഷ്യൻ ഭൂമി നശിപ്പിച്ചാലും ഇനിയൊരു നാൽപത് മില്യൻ വർഷമെടുത്താലും ഭൂമി പഴയതു പോലെയാവില്ല എന്ന് കുശല രാജേന്ദ്രൻ ചർച്ചയിൽ പറഞ്ഞു. ദുരന്തങ്ങൾ നടക്കുമ്പോഴാണ് നമ്മൾ ഭൂമിയെക്കുറിച്ച് ഓർക്കുന്നത് എന്ന് മോഡറേറ്റർ സി. എസ്. മീനാക്ഷി പറഞ്ഞു.

Comments are closed.