DCBOOKS
Malayalam News Literature Website

മാസ്റ്റര്‍പീസ് ‘വേക്ക് അപ്പ്’ ഗാനത്തിന് വന്‍ വരവേല്‍പ്പ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്റര്‍പീസിലെ ആദ്യ ഗാനത്തിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പ്. വേക്ക് അപ്പ് എന്ന ഗാനം അപ്ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേരാണ് ഗാനം കണ്ടത്.

സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ദീപക് ദേവ് ഈണമിട്ട ഗാനം ആലപിച്ചത് ഹരിചരണും ജ്യോത്സനയുമാണ്. കോളേജ് ക്യാംപസിനകത്ത് ചിത്രീകരിച്ചിരിക്കുന്ന ഗാനത്തില്‍ മമ്മൂട്ടി, മുകേഷ്, പൂനം ബജ്വ, മഖ്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ് എന്നീ താരങ്ങളും ചിത്രത്തിലുള്ള മറ്റ് പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

ക്യാംപസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന മാസ്റ്റര്‍ പീസില്‍ എഡ്ഡി എന്ന കൊളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിനോദ് ഇല്ലംപിള്ളിയാണ്. റോയല്‍ സിനിമാസിന്റെ ബാനറില്‍ മുന്‍ പ്രവാസിയായ സി.എച്ച് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.

 

Comments are closed.