DCBOOKS
Malayalam News Literature Website

കോവിഡ് വ്യാപനം; മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. മെയ് 13നായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഓഗസ്റ്റ് 12ലേക്ക് ചിത്രത്തിന്റെ റിലീസ് മാറ്റി. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രമാണ്.

മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍, മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, സുനില്‍ ഷെട്ടി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. സംവിധായകന്‍ ഫാസില്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശീര്‍വാദ് മൂവീസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ സാബു സിറിളിന്റെ നേതൃത്വത്തിൽ വൻ സജ്ജീകരണങ്ങളാണ് അണിയിച്ചൊരുക്കിയത്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’.

ടി പി രാജീവന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കുഞ്ഞാലിമരക്കാർ എന്ന പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച രാജീവ് ശിവശങ്കർ എഴുതിയ “കുഞ്ഞാലിത്തിര’
വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.