DCBOOKS
Malayalam News Literature Website

ഝാന്‍സി റാണിയായി പകര്‍ന്നാടി കങ്കണ; മണികര്‍ണികയുടെ ട്രെയിലറിന് ആരാധകപ്രശംസ

ഇന്ത്യാചരിത്രത്തിലെ വീരവനിത ഝാന്‍സി റാണിയുടെ ജീവിതകഥ പറയുന്ന മണികര്‍ണികയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ 1857-ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് നടി കങ്കണ റാണൗട്ടിന്റെ ഗംഭീരപ്രകടനത്തിലൂടെ ട്രെയിലര്‍ തംരംഗമായി മാറിക്കഴിഞ്ഞു.

തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ രാധാകൃഷ്ണ ജഗര്‍ലമുഡിയും (ക്രിഷ്) കങ്കണ റാണൗട്ടും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിഷു സെന്‍ ഗുപ്ത, റിച്ചാര്‍ഡ് കീപ്, അതുല്‍ കുല്‍ക്കര്‍ണി, അങ്കിത ലൊഹാന്‍ഡേ തുടങ്ങി നിരവധി പേര്‍ ഈ ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നു. ബാഹുബലിയുടെ തിരക്കഥയൊരുക്കിയ വി.വിജയേന്ദ്രപ്രസാദാണ് മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. സീ സ്റ്റുഡിയോസ്, കമല്‍ ജെയിന്‍, നിശാന്ത് പിട്ടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശങ്കര്‍, എഹ്‌സാന്‍ ലോയിയാണ് സംഗീതം. 2019 ജനുവരി 25ന് മണികര്‍ണിക തീയറ്ററുകളിലെത്തും.

Comments are closed.