DCBOOKS
Malayalam News Literature Website

‘മാംഗോ ബുക്‌സ് ഓഫ് ആല്‍ഫബെറ്റ്‌സ്’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു

‘മാംഗോ ബുക്‌സ് ഓഫ് ആല്‍ഫബെറ്റ്‌സ്’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന പുസ്തക ശേഖരവുമായി ഈ വര്‍ഷവും ഡി സി ബുക്സ് പങ്കെടുക്കുന്നുണ്ട്.

മലയാളത്തിന്റെ അക്ഷരമന്ത്രമായ ഡി സി ബുക്സ് കുട്ടികള്‍ക്കു വേണ്ടി കാലാനുസൃതമായ മാറ്റത്തോടെ തയ്യാറാക്കിയ ഇംഗ്ലീഷ് അക്ഷരപാഠാവലിയാണ് ‘മാംഗോ ബുക്‌സ് ഓഫ് ആല്‍ഫബെറ്റ്‌സ്’. അക്ഷരമാലയ്ക്കൊപ്പം ചുറ്റുപാടുകളില്‍നിന്നും യഥാര്‍ത്ഥ വസ്തുക്കള്‍ കണ്ടുപഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ആധികാരികവും ആകര്‍ഷകവുമായ വര്‍ണ്ണചിത്രങ്ങളോടെയാണ് ‘മാംഗോ ബുക്‌സ് ഓഫ് ആല്‍ഫബെറ്റ്‌സ്’ പുറത്തിറങ്ങിരിക്കുന്നത്.
ഡി സി ബുക്സിന്റെ കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളാണ്
ഡി സി ബുക്സ് മാംഗോ ഇംപ്രിന്റില്‍ പ്രസിദ്ധീകരിക്കുന്നത്.

അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുങ്ങള്‍ക്ക് ഈ പുസ്തകം ഏറെ പ്രയോജനപ്രദമാകും.

Comments are closed.