DCBOOKS
Malayalam News Literature Website

പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍ മികച്ച ഓഫറുകളുമായി മാംഗോ ബുക്‌സ്!

പുതിയ സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നതിനോടനുബന്ധിച്ച് ഇന്ന് മുതല്‍ (ജൂണ്‍ 1) മികച്ച ആനുകൂല്യങ്ങളുമായി മാംഗോ ബുക്‌സ്. ഡി സി ബുക്‌സ് മാംഗോ ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത വ്യത്യസ്തങ്ങളായ പത്ത് പുസ്തകങ്ങള്‍ ദിവസം തോറും 25 ശതമാനം വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് വായനക്കാര്‍ക്ക് ഇന്ന് മുതല്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡി സി ബുക്‌സിന്റെ കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളാണ് മാംഗോ ബുക്‌സ്.

സര്‍ഗാത്മകസാഹിത്യവും ക്ലാസിക്കുകളുടെ പുനരാഖ്യാനവും ജീവിതകഥകളും മാന്ത്രികയക്ഷിക്കഥകളും ഒക്കെ അടങ്ങുന്ന മാംഗോ ടൈറ്റിലുകളില്‍ ഇതുവഴി പ്രിയവായനക്കാര്‍ക്ക് സ്വന്തമാക്കാം. കുട്ടികളുടെ മനംകവരുന്ന ഒന്നാംതരം കഥകളും സര്‍ഗാത്മകമായ ചിത്രീകരണവും മാംഗോപുസ്തകങ്ങളുടെ സവിശേഷതകളാണ്. ഇതവര്‍ക്ക് പുസ്തകത്തിന്റെ ആദ്യതാള്‍ മുതല്‍ അവസാനത്തെ പുറംവരെ സന്തോഷദായകമാക്കിത്തീര്‍ക്കുന്നു. ഭാവാത്മകമായ ചിത്രീകരണത്താല്‍ സംപുഷ്ടമാക്കപ്പെട്ട ഡിസൈന്‍ മാംഗോപുസ്തകങ്ങളെ രസകരമായ വായനയെക്കാള്‍ ഉപരിയായി ഒരു ദൃശ്യാനുഭവം നല്‍കുന്നതാക്കിത്തീര്‍ക്കുന്നു.

ആനുകൂല്യങ്ങള്‍ക്കായി സന്ദര്‍ശിക്കുക.

Comments are closed.