DCBOOKS
Malayalam News Literature Website

വമ്പിച്ച വിലക്കുറവില്‍ മാംഗോ ബുക്‌സുകള്‍ സ്വന്തമാക്കാന്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍

സര്‍ഗാത്മകസാഹിത്യവും ക്ലാസിക്കുകളുടെ പുനരാഖ്യാനവും ജീവിതകഥകളും മാന്ത്രികയക്ഷിക്കഥകളും ഒക്കെ അടങ്ങുന്ന മാംഗോ ടൈറ്റിലുകളില്‍ വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം ആമസോണ്‍ അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ. ഡി സി ബുക്‌സ് മാംഗോ ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങള്‍ 30% വരെ വിലക്കുറവില്‍ സ്വന്തമാക്കാം.

സാധാരണ ഗതിയില്‍ 6 ദിവസം നീണ്ടുനില്‍ക്കും വിധമാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ക്രമീകരിക്കാറുള്ളത്. ഇത്തവണ പക്ഷെ ഒരു മാസത്തോളം നീണ്ട് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടികളുടെ മനംകവരുന്ന ഒന്നാംതരം കഥകളും സര്‍ഗാത്മകമായ ചിത്രീകരണവും മാംഗോപുസ്തകങ്ങളുടെ സവിശേഷതകളാണ്. ഇതവര്‍ക്ക് പുസ്തകത്തിന്റെ ആദ്യതാള്‍ മുതല്‍ അവസാനത്തെ പുറംവരെ സന്തോഷദായകമാക്കിത്തീര്‍ക്കുന്നു. ഭാവാത്മകമായ ചിത്രീകരണത്താല്‍ സംപുഷ്ടമാക്കപ്പെട്ട ഡിസൈന്‍ മാംഗോപുസ്തകങ്ങളെ രസകരമായ വായനയെക്കാള്‍ ഉപരിയായി ഒരു ദൃശ്യാനുഭവം നല്‍കുന്നതാക്കിത്തീര്‍ക്കുന്നു.

ആനുകൂല്യങ്ങള്‍ക്കായി സന്ദര്‍ശിക്കുക.

Comments are closed.