DCBOOKS
Malayalam News Literature Website

ഫെയ്‌സ്ബുക്കിലൂടെ പുസ്തകങ്ങളുടെ പി.ഡി.എഫ് പ്രചരിപ്പിച്ചു; ഇടുക്കി സ്വദേശി പിടിയില്‍

കോട്ടയം: സോഷ്യല്‍ മീഡിയയിലൂടെ പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. ഇടുക്കി ഉപ്പുതോട് സ്വദേശി കൂട്ടനാല്‍ വീട്ടില്‍ അമല്‍ കെ. തങ്കച്ചന്‍(21) ആണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പി.ഡി.എഫ് ലൈബ്രറി എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാള്‍ പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ചത്.

ഒ.വി. വിജയന്‍, വൈക്കം മുഹമ്മദ് ബഷീര്‍, മാധവിക്കുട്ടി, ബെന്യാമിന്‍ തുടങ്ങി മലയാളത്തിലെ പല പ്രമുഖ എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ചത്. ഡി.സി ബുക്സ് അടക്കമുള്ള പ്രസാധകരുടെ പരാതിയെ തുടര്‍ന്നാണ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വ്യാജപതിപ്പുകള്‍ പ്രചരിപ്പിച്ച കേസില്‍ ഏഴാമത്തെ അറസ്റ്റാണിത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.

Comments are closed.