DCBOOKS
Malayalam News Literature Website

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന മലയാറ്റൂര്‍ സ്മൃതി ഡിസംബര്‍ 27ന്

തിരുവനന്തപുരം: പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ 27-ന് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ സ്മൃതി ആചരിക്കുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി ഡോ.ഡി. ബാബുപോള്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ബി.ഡി.ദത്തന്‍, എസ്.ആര്‍. ശക്തിധരന്‍, ജി.ശേഖരന്‍ നായര്‍, പി.എം ബിനുകുമാര്‍, നേമം പുഷ്പരാജ്, കാരക്കാമണ്ഡപം വിജയകുമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Comments are closed.