DCBOOKS
Malayalam News Literature Website

‘മലയാളിയുടെ മനോലോകം’ പ്രകാശനം ചെയ്തു

റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ എന്ന പുസ്തകം കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന് നൽകി പ്രകാശനം ചെയ്തു.   തിരുവനന്തപുരം പാളയം ക്യാംപസിലെ കേരള സര്‍വകലാശാല സെനറ്റ് ചേംബറില്‍ നടന്ന ചടങ്ങിൽ കേരള സര്‍വകലാശാല Textമനഃശാസ്ത്രവിഭാഗം മേധാവി ഡോ. ജസീര്‍ ജെ അധ്യക്ഷനായി. വിവര്‍ത്തകയും എഴുത്തുകാരിയുമായ കബനി സി പുസ്തകപരിചയവും സാമൂഹ്യശാസ്ത്ര ഗവേഷകയും എഴുത്തുകാരിയുമായ ഡോ. ജെ. ദേവിക മുഖ്യപ്രഭാഷണവും നടത്തി.

ഡോ. ബിജുകുമാര്‍ (ഡീന്‍ ഓഫ് സയന്‍സസ്, പ്രൊഫ, അക്വാറ്റിക്ക് ബയോജളി വിഭാഗം മേധാവി, കേരള സര്‍വകലാശാല), ഡോ. ലക്ഷ്മിപ്രിയ (അസി. പ്രഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, കേരളസര്‍വ്വകലാശാല), ഡോ.റ്റിസി മറിയം തോമസ്, ജസ്ബിയ എന്നിവര്‍ സംസാരിച്ചു.

ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകമാണ് റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ . ഡി സി ബുക്‌സാണ് പ്രസാധനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.