DCBOOKS
Malayalam News Literature Website

‘മലയാളിയുടെ മനോലോകം’; പുസ്തകപ്രകാശനം ഫെബ്രുവരി ഒന്നിന്

റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം ക്യാംപസിലെ കേരള സര്‍വകലാശാല സെനറ്റ് ചേംബറില്‍ നടക്കും. കേരള സര്‍വകലാശാല Textമനഃശാസ്ത്രവിഭാഗം മേധാവി ഡോ. ജസീര്‍ ജെ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മേലില്‍ നിന്നും കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ പുസ്തകം സ്വീകരിക്കും. വിവര്‍ത്തകയും എഴുത്തുകാരിയുമായ കബനി സി പുസ്തകപരിചയവും സാമൂഹ്യശാസ്ത്ര ഗവേഷകയും എഴുത്തുകാരിയുമായ ഡോ. ജെ. ദേവിക മുഖ്യപ്രഭാഷണവും നടത്തും.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. ഗോപ് ചന്ദ്രന്‍, കേരള സര്‍വകലാശാല സെനറ്റ് അംഗം ഡോ. നസീബ് എസ്, ഡോ. ടി.കെ. സന്തോഷ് കുമാര്‍ ഡയറക്ടര്‍, കേരള സര്‍വകലാശാല പബ്ലിക്കേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജസ്ബിയ, റ്റിസി മറിയം തോമസ് ഡോ. അശ്വിനി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹികമനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകമാണ് റ്റിസി മറിയം തോമസിന്റെ ‘മലയാളിയുടെ മനോലോകം’ . ഡി സി ബുക്‌സാണ് പ്രസാധനം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.