DCBOOKS
Malayalam News Literature Website

വായിച്ചുമറന്ന മലയാള നോവലുകളെ ഒന്നുകൂടി ഓര്‍ത്തെടുക്കാം, ഡിസി ബുക്‌സ് നോവല്‍ ക്വിസിലൂടെ!

Malayalam Quiz

മലയാള നോവല്‍ സാഹിത്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് എത്രമാത്രം അറിയാം എന്ന് ഒരു പരിശോധന ആയാലോ? മലയാള നോവലുകളെക്കുറിച്ച് വീണ്ടും വീണ്ടും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രസകരമായ ഒരു മലയാള നോവല്‍ ക്വിസാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. മലയാള നോവല്‍ സാഹിത്യവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പത്ത് ചോദ്യങ്ങളാകും ആഴ്ചതോറും നിങ്ങളെ തേടിയെത്തുക.

ഒരുപാട് ജീവിതങ്ങളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയ , ദേശം, കാലം, ഭാഷ അങ്ങനെ വിവിധ തലങ്ങളിലൂടെ നിങ്ങള്‍ വായിച്ചുമറന്ന നോവലുകളെ വീണ്ടും ഓര്‍ത്തെടുക്കാനുള്ള ഒരു അവസരമാണ് ഡിസി ബുക്‌സ് നോവല്‍ ക്വിസിലൂടെ നിങ്ങള്‍ക്ക് ലഭിക്കുക. പഴയനോവലുകളെ കൂടി അറിയാനും, മറ്റുള്ളവര്‍ക്ക് വായിച്ചുമറന്ന നോവലുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനും ഈ ക്വിസ് സഹായിക്കും.

ക്വിസില്‍ പങ്കെടുക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.