DCBOOKS
Malayalam News Literature Website

എത്ര വായിച്ചാലും മതിവരാത്ത മലയാളം നോവലുകൾ !

മലയാളത്തിലെ ഗൃഹാതുരത്വമുണർത്തുന്ന നോവലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന നാല് നോവലുകൾ ഇപ്പോൾ അത്യാകർഷകമായ വിലക്കുറവോടു കൂടി ഒന്നിച്ച് ഓർഡർ ചെയ്യാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ. ആൾക്കൂട്ടം -ആനന്ദ്, ഗുരുസാഗരം -ഒ വി വിജയൻ, ദൽഹി -എം മുകുന്ദൻ, മരുന്ന് , പുനത്തിൽ കുഞ്ഞബ്‌ദുല്ല എന്നീ നോവലുകളാണ് ബണ്ടിലായി ലഭ്യമാക്കിയിരിക്കുന്നത്.

ആൾക്കൂട്ടം , ആനന്ദ്– ഭൗതികയാഥാര്‍ത്ഥ്യത്തെ ആനന്ദ് ഒരു രാഷ്ട്രീയ പ്രചാരകനെപ്പോലെയോ ഡോകണ്ടുമെന്ററി നോവലിസ്റ്റിനെപ്പോലെയോ ആശിസ്സ് ചൊല്ലി സ്വീകരിക്കുന്നില്ല. ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ എഴുത്തു കാരനെ നിയന്ത്രിക്കുന്നില്ല, സ്വാധീനിക്കുന്നില്ല… എഴുത്തുകാരനോട് സഹകരിക്കുക മാത്രമേ ചെയ്യു ന്നുള്ളൂ. വസ്തുതകളല്ല വസ്തുതകള്‍ക്കുനേരേയുള്ള എഴുത്തുകാരന്റെ മനോഭാവമാണ് ആള്‍ക്കൂട്ടത്തിന് അഗാധതാളം നല്കുന്നത്. ചരിത്രത്തിന്റെയും അസ്തിത്വവ്യഥയുടെയും ലോകത്തിലെ പ്രതിരൂപാ ത്മകവ്യക്തികള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളിലൂടെ, ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ടവരുടെ യാതനകള്‍ അപഗ്രഥിച്ച് അസ്തിത്വവ്യഥയുടെ നീങ്ങിപ്പോകാത്ത നിത്യാ ധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആള്‍ക്കൂട്ടം.”

ഗുരുസാഗരം , ഒ വി വിജയൻ സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമ വുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയന ത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടും ത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യ ത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവാ യിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീ ട്ടിലേക്കുതിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്‍പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരു കൃപയില്‍ തെളിഞ്ഞു വിളങ്ങുന്നു.

ദൽഹി , എം മുകുന്ദൻ 1943-ല്‍ പള്ളൂര്‍ എന്ന ചെറിയ പട്ടണത്തില്‍ ജനിച്ച രാമുണ്ണിമാസ്റ്ററുടെ മകന്‍ അരവിന്ദന്‍ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലോമയും ‘മൃഗ’ത്തിനു കിട്ടിയ പ്രശംസാപത്രവുമെല്ലാമെടുത്ത് 1965-ല്‍ ദല്‍ഹിയിലേക്ക് വണ്ടികയറി. ഗ്രിമിയെ സായ്‌വ് കനിഞ്ഞു നല്കിയ ജോലിയുപേക്ഷിച്ച് ബീഥോവന്റെ സെവന്‍ത് സിംഫണിയും മോസാര്‍ട്ടിന്റെ സംഗീതവും കാന്‍വാസില്‍ പകര്‍ത്താന്‍ വെമ്പി. ആ വെമ്പലിനിടയില്‍ അരവിന്ദന്‍ സ്വയം ഒരു സിംഫണിയായി മാറു കയായിരുന്നു… ചോര വാര്‍ന്നൊഴുകുന്ന മനസ്സുമായി ജന്മാന്തരങ്ങളിലൂടെ അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ യുവത്വത്തിന്റെ കഥ അപൂര്‍വ്വഭംഗിയോടെ ആവിഷ്‌കരിക്കുന്ന ശക്തമായ നോവല്‍.

മരുന്ന് , പുനത്തിൽ കുഞ്ഞബ്‌ദുല്ല ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയി്ല്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തനമണ്ഡലത്തിൽനിന്ന് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂർവ്വം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാള നോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.

പുസ്തകക്കൂട്ടം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.