DCBOOKS
Malayalam News Literature Website

നടൻ കെടിഎസ് പടന്നയില്‍ അന്തരിച്ചു

 ചിത്രത്തിന് കടപ്പാട്

ചിത്രത്തിന് കടപ്പാട്

കൊച്ചി: സിനിമാ നടന്‍ കെടിഎസ് പടന്നയില്‍ (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. തുടര്‍ന്ന് രണ്ടുപതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്നു.

കൊച്ചുപറമ്പിൽ തായി സുബ്രഹ്മണ്യൻ എന്ന കെടിഎസ് പടന്നയിൽ നാടക രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷവും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ ചെറിയ കട നടത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു.

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, ചേട്ടന്‍ ബാവ അനിയന്‍ ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച സിനിമകളാണ്. കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് ഇദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്.

Comments are closed.