DCBOOKS
Malayalam News Literature Website

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…!

Variyamkunnath Kunjahammed Haji

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിവാദങ്ങളാണ് തലപൊക്കിയത്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലൂടെ കേരളചരിത്രത്തിലെ വീരേതിഹാസങ്ങളില്‍ സ്ഥാനം പിടിച്ച 1921ലെ മലബാര്‍ വിപ്ലവം.വിപ്ലവത്തിനു നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് സിനിമയാകുന്നത്.

ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസോട് കൂടി കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്ന നടന്‍ പൃഥ്വിരാജിനെതിരെയും സംവിധായകനെതിരെയുമൊക്കെ സൈബര്‍ ആക്രമണം ശക്തമായി.  1921 ല്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ മലബാര്‍ കലാപംനടന്നിട്ട് നൂറ് വര്‍ഷം തികയുന്നത് അടുത്ത വര്‍ഷമാണ്.

1921 ല്‍ ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന കലാപങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് മലബാര്‍ കലാപം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടമായിരുന്നു മലബാര്‍ വിപ്ലവം. ഈ വിപ്ലവത്തെ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചത് ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആയിരുന്നു എന്ന് ചരിത്രം പറയുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, മാപ്പിള കലാപമാണെന്നും കൊടുംകുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും ആരോപിച്ചാണ് സൈബര്‍ആക്രമണം നടത്തുന്നത്.

1921 -ലെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും ചരിത്രത്തെ ആഴത്തില്‍ പഠിക്കാനും നിങ്ങളെ സഹായിക്കുന്ന രണ്ട് പുസ്തകങ്ങളാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.എന്‍ പണിക്കരുടെ ‘മലബാര്‍ കലാപം’, എം ഗംഗാധരന്റെ ‘മലബാര്‍ കലാപം 1921-22 എന്നിവ. 

Textമലബാര്‍ കലാപം- കെ.എന്‍ പണിക്കര്‍ പാരമ്പര്യചരിത്രരചയിതാക്കളില്‍നന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ. എന്‍. പണിക്കര്‍. സാമുദായികലഹളയെന്ന രീതിയില്‍മാത്രം വിളിക്കപ്പെട്ട ഒരു സമാപനപരമ്പരയുടെ സങ്കീര്‍ണ്ണമായ ഒരു ചരിത്രമാണ് ഇതിലൂടെ തെളി ഞ്ഞുവരുന്നത്. സമകാലീന ചരിത്രാവസ്ഥകളോട് സക്രിയമായി പ്രതികരിക്കുന്ന ഗ്രന്ഥം എന്ന നിലയില്‍ ഇതിന്റെ മലയാള പരിഭാഷ തീര്‍ത്തും പ്രയോജനപ്രദമാണ്. വിവര്‍ത്തനം: എബി കോശി

പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങാന്‍ സന്ദര്‍ശിക്കുക. 

മലബാര്‍ കലാപം 1921-22- എം. ഗംഗാധരന്‍ കര്‍ഷകകലാപം, M Gangadharan-Malabar Kalapam 1921-22സാമുദായികകലാപം, വര്‍ഗ്ഗീയലഹള, ജന്മിത്വവിരുദ്ധകലാപം, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള കലാപം എന്നിങ്ങനെ 1921’22 കാലഘട്ടത്തില്‍ മലാറില്‍ നടന്ന പോരാട്ടങ്ങളെക്കുറിച്ച് വിവിധ വ്യാഖ്യാനങ്ങളുണ്ട്, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആ പോരാട്ടങ്ങളെ വിവരിക്കുകയാണ് പ്രശസ്ത ചരിത്ര പണ്ഡിതനായ എം. ഗംഗാധരന്‍. ഒരേയൊരു തലം മാത്രമല്ല പോരാട്ടങ്ങള്‍ക്കുള്ളതെന്നും ചരിത്രത്തെ തുറന്നിടുകയാണ് വേണ്ടതെന്നുമുള്ള ഒരു കാഴ്ചപ്പാടിലൂടെ മലബാര്‍ കലാപരേഖകള്‍ നിരത്തുന്ന വ്യത്യസ്തമായ ചരിത്രപഠനം.

പുസ്തകങ്ങള്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങാന്‍ സന്ദര്‍ശിക്കുക. 

പുസ്തകങ്ങള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.